Saturday, September 22, 2012

ബ്രഡ് പക്കോട ...


1 . ബ്രഡ് ----5 സ്ലൈസ്
2 . കടലമാവ് ----3 വലിയ സ്പൂണ്‍
      മൈദ  ------1 വലിയ സ്പൂണ്‍
      പഞ്ചസാര ---2  വലിയ സ്പൂണ്‍
      എള്ള്  ---1  നുള്ള്
      മഞ്ഞള്‍പ്പൊടി ----1 നുള്ള്
      ഉപ്പ്  ----1  നുള്ള്
      മുട്ട ----1
3 . എണ്ണ ---- വറുക്കാന്‍ ആവശ്യത്തിനു ..
ഉണ്ടാക്കുന്ന വിധം :-
-------------------------------
ബ്രഡ് ഇഷ്ട്ടമുള്ള ആകൃതിയില്‍  മുറിച്ചു വക്കുക..
രണ്ടാമത്തെ ചേരുവകകള്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു മാവ് തയ്യാറാക്കുക..
എണ്ണ നന്നായി ചൂടാകുമ്പോള്‍ ഓരോ സ്ലൈസ്  ബ്രഡും മാവില്‍ മുക്കി ,നല്ല ഗോള്‍ഡണ്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക..
ചൂടോടെ കഴിക്കുക..

Courtesy : google 

Thursday, July 19, 2012

പ്രഷര്‍ കുക്കര്‍ പായസം ..





ബസ്മതി റൈസ്  --1/2  കപ്പ്‌
പഞ്ചസാര --1  കപ്പ്‌
കശുവണ്ടി നുറുക്കിയത് --1 /2  കപ്പ്‌
പാല്‍  ---4  കപ്പ്‌
ഏലക്ക --1
 
ഉണ്ടാക്കുന്ന വിധം
---------------------------
5  ലിട്ടെറിന്റെ കുക്കറില്‍ (അല്ലെങ്കില്‍  ഓവര്ഫ്ലോ ആകാന്‍ ചാന്‍സ് ഉണ്ട്) ഇവയെല്ലാം ചേര്‍ത്ത്
വളരെ ചെറിയ തീയ്യില്‍ 40  മിനിറ്റ് കുക്ക് ചെയ്യുക..
പായസം റെഡി .
കട്ടി കൂടിയാല്‍ കുറച്ചു പാല്‍ കൂടെ ചേര്‍ത്താല്‍ മതി..

Wednesday, July 11, 2012

കുള്‍ഫി ..



കണ്ടന്‍സ്ഡ് മില്‍ക്ക് --1  ടിന്‍
പാല് -----2 ടിന്‍
കശുവണ്ടി പൊടിച്ചത് --1 കപ്പ്‌
ഏലക്ക പൊടിച്ചത് ----1 നുള്ള്
ഉണ്ടാക്കുന്ന വിധം
==============
പാലും കണ്ടന്‍സ്ഡ് മില്‍ക്കും യോജിപ്പിച്ച് തിളപ്പിക്കുക...
നന്നായി ഇളക്കിക്കൊണ്ടിരിക്കണം ...
ഇതിലേക്ക് കശുവണ്ടി പൊടിച്ചതും ചേര്‍ക്കുക...
കട്ടി ആയി കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക...
ഏലക്ക പൊടി ചേര്‍ക്കുക...തണുക്കാന്‍ വെക്കുക..
തണുത്തതിനു ശേഷം കുള്‍ഫി മോള്‍ഡിലേക്ക് ഒഴിച്ച് സെറ്റ് ആവാന്‍ ഫ്രിഡ്ജില്‍  വെക്കുക...
കുള്‍ഫി റെഡി...

Courtesy : Google 

Sunday, June 24, 2012

ക്യാഷ്യു നട്ട് ബോള്‍സ് (അണ്ടിയുണ്ട)



















ക്യാഷ്യു  നട്ട് ബോള്‍സ് (അണ്ടിയുണ്ട)
------------------------------------------
കശുവണ്ടി ---1 കപ്പ്‌
അരി     ---1/2  കപ്പ്‌
തേങ്ങ ചുരണ്ടിയത് ---1  കപ്പ്‌
വെളുത്ത എള്ള് ---1  കപ്പ്‌
ശര്‍ക്കര ചുരണ്ടിയത്----1 /2  ---  3/4 കപ്പ്‌
ഏലക്ക പൊടിച്ചത് ---1 /2 ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
===============
അരി നല്ല ക്രിസ്പ് ആയി റോസ്റ്റ് ചെയ്യുക..
എള്ളും കശുവണ്ടിയും ലൈറ്റ് ബ്രൌണ്‍ നിറമാകും വരെ റോസ്റ്റ് ചെയ്യണം...
ഇവ മൂന്നും പൊടിക്കുക...
ഇതിലേക്ക് ചുരണ്ടിയ ശര്‍ക്കര,തേങ്ങ ,ഏലക്കപ്പൊടി ഇവ ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക...
ഇതില്ന്നു കുറേശെ എടുത്തു ഉരുട്ടി ഉണ്ടയാക്കുക...
അണ്ടിയുണ്ട റെഡി..

Sunday, May 06, 2012

പൈനാപ്പിള്‍ പച്ചടി..

















1 .പഴുത്ത പൈനാപ്പിള്‍ ചെറുതായി മുറിച്ചത് ---2  കപ്പ്‌
മഞ്ഞള്‍പ്പൊടി --1/2  ടീസ്പൂണ്‍
മുളകുപൊടി ---1/2  ടീസ്പൂണ്‍
 വെള്ളം --ആവശ്യത്തിനു
2  .തേങ്ങ ചുരണ്ടിയത്---1/2
ജീരകം --1  നുള്ള്
കടുക് --1/2 ടീസ്പൂണ്‍
പച്ചമുളക്--1 
3 .അധികം പുളിയില്ലാത്ത തൈര് --1 /4  കപ്പ്‌  
4 .എണ്ണ ---1  ടേബിള്‍ സ്പൂണ്‍
കടുക്---1/2  ടീസ്പൂണ്‍
കറിവേപ്പില---കുറച്ചു
ഉണക്ക മുളക് --2 ,3
ഉണ്ടാക്കുന്ന വിധം...
---------------------------
പൈനാപ്പിള്‍ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക...
ഇതിലേക്ക്  ,മുളക് പൊടിയും,മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക...
വെന്തതിനു ശേഷം 3/4  ഭാഗം നന്നായി ഉടക്കുക...
വെള്ളം നന്നായി വറ്റണം ..
രണ്ടാമത്തെ ലിസ്റ്റ്ലെ സാധനങ്ങള്‍  എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ല സ്മൂത്ത്‌ ആയി അരക്കുക...
ഇത് പൈനപ്പിളില്‍ ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക...
പിന്നീട് തൈര് ചേര്‍ത്ത് ചെറുതായി ചൂടാക്കുക... തിളപ്പിക്കരുത്...തീയ്  ഓഫ്‌ ചെയ്യുക..
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പിലയും ചുവന്ന മുളകും താളിച്ച്‌ കറിയില്‍ ഒഴിക്കുക...
പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍,പഞ്ചസ്സരയോ,ശര്‍ക്കരയോ ചേര്‍ക്കണം...
പൈനാപ്പിള്‍ പച്ചടി റെഡി ..

മുന്തിരി വൈന്‍ ...

  












മുന്തിരി വൈന്‍
--------------------
മുന്തിരി ---1  കിലോ
പഞ്ചസാര ---2  കിലോ
വെള്ളം തിളപ്പിച്ച്‌ ആറ്റിയത് --4 .5  ലിറ്റര്‍  
ഈസ്റ്റ് --2 ടീസ്പൂണ്‍
കറുവപ്പട്ട --1 ചെറിയ കഷ്ണം
ഗ്രാമ്പൂ --3
വെള്ളം --1 /2 കപ്പ്‌
ഉണ്ടാക്കുന്ന വിധം
-------------------------
മുന്തിരി നന്നായി കഴുകുക...1/2 കപ്പ്‌ ഇളം ചൂടുവെള്ളത്തില്‍ ഈസ്റ്റ് അലിയിക്കുക...
മുന്തിരി ഉടക്കണം ...ഇതിലേക്ക് പകുതി അളവ് പഞ്ചസ്സാര(2 കിലോ ) ചേര്‍ത്തു നന്നായി ഇളക്കുക..
ഇത് ,നന്നായി കഴുകി വെയിലത്ത്‌ വെച്ചുണക്കിയ ഒരു ഭരണിയിലേക്ക് മാറ്റുക.....
ഇതിലേക്ക് അലിയിപ്പിച്ച ഈസ്റ്റും,കരുവാപ്പട്ടയും,ഗ്രാമ്പൂവും ചേര്‍ക്കുക...
തിളപ്പിച്ചാറിയ  വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക...
വായു കടക്കാത്ത വിധം അടച്ചു മൂടി 21 ദിവസം വെക്കുക...
ഇത് പതഞ്ഞു പൊങ്ങി വായു കുമിളകള്‍ മുകളില്‍ കാണാന്‍ പറ്റും...
21 ദിവസത്തിനു  ശേഷം ,വീണ്ടും 21 ദിവസം  എന്നും  മരത്തിന്റെ സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കിക്കൊടുക്കണം...
അതിനു ശേഷം മസ്ലിന്‍ തുണി ഉപയോഗിച്ചു  വേറൊരു പാത്രത്തിലേക്ക് അരിക്കുക...
ഇതിലേക്ക് ബാക്കിയുള്ള 2 കിലോ പഞ്ചസാര കൂടി ചേര്‍ക്കണം...
പിന്നെ അനക്കാതെ വെക്കുക ഒരു 21 ദിവസം കൂടി..
 നല്ല കളര്‍ കിട്ടാന്‍ ഈ സമയം പഞ്ചസാര കരിച്ചൊഴിക്കുക..
അപ്പോഴേക്കും വൈന്‍ നല്ല ക്ലിയര്‍ ആയിട്ടുണ്ടാകും...
ഇത് കലക്കാതെ ഒരുമസ്ലിന്‍ തുണിയില്‍ അരിച്ചെടുക്കുക...
വൈന്‍ റെഡി...

Cortesy : Google 

Tuesday, April 10, 2012

ഈസി രസമലായ്



















ഈസി രസമലായ്
============
പാല് ---1  ലിറ്റര്‍
പഞ്ചസാര ---3 /4   കപ്പ്‌
മില്‍ക്ക് പൌഡര്‍ ----1  കപ്പ്‌
ബേകിംഗ്  പൌഡര്‍ --1  ടീസ്പൂണ്‍
മുട്ട വെള്ള ---1
ഏലക്കായ് ---1
റോസ് വാട്ടര്‍ --കുറച്ചു
ബദാം  --5

ഉണ്ടാക്കുന്ന വിധം
--------------------
മില്‍ക്ക് പൌഡര്‍ ,ബേകിംഗ് പൌഡര്‍ ,മുട്ട വെള്ള ഇവ ഒരുമിച്ചു കുഴച്ചു ചെറിയ ഉരുളകളാക്കുക...
പാല്‍  പഞ്ചസാരയും ഏലക്കയും  ചേര്‍ത്തു തിളപ്പിക്കുക ..
തിളച്ചു തുടങ്ങുമ്പോള്‍ ഈ ഉരുളകള്‍ അതിലേക്കു ഇടുക...
ഉരുളകള്‍  ഇരട്ടി വലുപ്പം ആകുമ്പോള്‍ തീയ് ഓഫ്‌ ചെയ്യുക...
രസമലായ്  റെഡി...
ഇതില്‍ റോസ് വാട്ടറും ചെറുതായി അരിഞ്ഞ ബദാമും  ചേര്‍ത്ത് സെര്‍വ് ചെയ്യാം...

courtesy : Google 

Tuesday, March 20, 2012

തൈര്‍ സാദം ...


















തൈര്‍  സാദം
പാനില്‍ എന്നാ ഒഴിച്ച്  , കടുക്  , കറിവേപ്പില , പച്ച മുളക്  , ഇഞ്ചി ( ഇഞ്ചിയുടെ ടേസ്റ്റ് ഇഷ്ട്ടമില്ലാത്തവര്‍ ചേര്‍ക്കണ്ട ) ഇവ  നന്നായി  വഴറ്റി  എടുക്കുക ..
ചോറില്‍    പുളിക്കാത്ത  തൈയിരു   ഒഴിച്ച്  ഉപ്പും ചേര്‍ത്തു ഇളക്കി  വെക്കുക .. 
ഇതില്‍ മേല്പറഞ്ഞ  വഴറ്റിയതു  ചേര്‍ത്തു യോജിപ്പിക്കുക......
തൈര്‍ സാദം റെഡി ..
(ചിത്രം :ഗൂഗിള്‍ )

Tuesday, March 06, 2012

മാങ്ഗോ ഷേക്ക്‌ ...
























മാങ്ഗോ   ഷേക്ക്‌  
==========
നന്നായി  പഴുത്ത  മാങ്ങ ---1 (തൊലി കളഞ്ഞു ചെറുതായി അറിഞ്ഞത് )
പഞ്ചസാര --4 ,5  ടീ സ്പൂണ്‍
തണുത്ത പാല് ---2  കപ്പ്‌

ഉണ്ടാക്കുന്ന വിധം
--------------------
മാങ്ങാ,പഞ്ചസാര ,പാല് ഇവ ഒരുമിച്ചു മിക്സിയില്‍ അടിക്കുക...
ഐസ് ക്യുബ്സ് പൊടിച്ചു ചേര്‍ക്കുക....
മാങ്ഗോ ഷേക്ക്‌ റെഡി....
വേണെങ്കില്‍ കുറച്ചു ഐസ് ക്രീമും ചേര്‍ക്കാം...

Courtesy : Google 

Sunday, February 19, 2012

കാരമല്‍ കസ്റ്റാര്‍ട്‌ ...

പാല്‍ ----200  ഗ്രാം  
മുട്ട ---2
പഞ്ചസാര ---2 ടേബിള്‍ സ്പൂണ്‍  + 2 ടേബിള്‍ സ്പൂണ്‍ 
വെള്ളം --- 1/4 കപ്പ്‌
വനില്ല എസ്സെന്‍സ്‌ ---2 ,3 തുള്ളി
ഉണ്ടാക്കുന്ന വിധം...
================
പാന്‍ നന്നായി  ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍  പഞ്ചസാരയും വെള്ളവും ചേര്‍ത്തു  ബ്രൌണ്‍ നിറമാകുന്നതു വരെ ഇളക്കുക...
ഒരു വിധം കുറുകുമ്പോള്‍ നെയ്മയം പുരട്ടിയ പത്രത്തിലേക്ക് ഒഴിച്ച് മാറ്റി വെക്കുക ...
വേറൊരു പാത്രത്തില്‍ മുട്ട പതപ്പിച്ചു അതിലേക്കു പാലും പഞ്ചസാരയും   ചേര്‍ത്ത് ,പഞ്ചസാര അലിയുന്ന വരെ ഇളക്കുക...
എസ്സെന്സും ചേര്‍ക്കണം....
ഈ മിശ്രിതം പഞ്ചസാര കരിച്ചതിന്റെ മുകളിലേക്ക് സമാധാനം ഒഴിച്ച്,പാത്രം മൂടി ആവിയില്‍ 40 മിനിറ്റ് വേവിക്കുക...
 പുഡിംഗ്   റെഡി....
(സമയം കൂടിപ്പോയാല്‍ പിരിയാന്‍ സാധ്യതയുണ്ട്)

Courtesy : Google

Monday, February 06, 2012

വട്ടേപ്പം (വട്ടയപ്പം)....




















വട്ടേപ്പം (വട്ടയപ്പം)
==============
പച്ചരി ---  1 കപ്പ്‌
മൂക്കാത്ത തേങ്ങ ---1  1/2 കപ്പ്‌
ചോറ് ---2 ടേബിള്‍ സ്പൂണ്‍
യീസ്റ്റ് ----1/2 ടീ സ്പൂണ്‍
പഞ്ചസ്സാര ---3/4 കപ്പ്‌
ഉപ്പ് ---ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
=============
അരി 4 മണിക്കൂര്‍ കുതിര്‍ക്കണം...
1/4 കപ്പ്‌ ചെറു ചൂട് വെള്ളത്തില്‍ 1 ടീസ്പൂണ്‍ പഞ്ചസാര  അലിയിച്ചു  അതിലേക്കു യീസ്റ്റ് ചേര്‍ക്കുക...
കുതിര്‍ത്ത അരിയും ,തേങ്ങയും, ആവശ്യത്തിനു തേങ്ങ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അരക്കുക ... 
ഇതിലേക്ക് ചോറും കൂടെ ചേര്‍ത്ത് ഒന്നുടെ അരച്ച് ,കലക്കി വെച്ചിരിക്കുന്ന ഈസ്റ്റും ചേര്‍ത്ത് 6 മണിക്കൂര്‍ വെക്കുക...
6 മണിക്കൂറിനു  ശേഷം നന്നായി ഇളക്കുക...
പൊങ്ങി വന്ന മാവിന്‍റെ  മുകളില്‍ നിന്നും കുറേശെ കോരി ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക...

Saturday, January 28, 2012

കൂന്തള്‍ റോസ്റ്റ് ....



















കൂന്തള്‍ റോസ്റ്റ്

===========
കൂന്തള്‍ --1/2 കിലോ
സവാള --1 വലുത്
തക്കാളി ചെറുതായി മുറിച്ചത് --1 ഇടത്തരം
ഇഞ്ചി അരിഞ്ഞത്----1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് --1 ടീസ്പൂണ്‍
പച്ചമുളക് --2
കാശ്മീരി മുളകുപൊടി----1 +2 ടീസ്പൂണ്‍
കുരുമുളക് പൊടി ---1/4 ടീസ്പൂണ്‍
ഗരം മസാല --1/4 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ

ഉണ്ടാക്കുന്ന വിധം..
==============
കൂന്തള്‍ കഴുകി വൃത്തിയാക്കി വളയങ്ങളായി മുറിക്കുക...
1 ടീസ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍,മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക...
ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് 5 മിനിറ്റ്  വേവിക്കുക...
(ഓര്‍ക്കുക വേവ് അധികമായാല്‍ കൂന്തല്‍ റബ്ബര്‍ പരുവമാകും)

പാന്‍ ചൂടാക്കി,എണ്ണ ഒഴിച്ച് സവാള അരിഞ്ഞത്,വെളുത്തുള്ളി,ഇഞ്ചി ,പച്ചമുളക് ഇവ വഴറ്റുക...
ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ചേര്‍ക്കുക....
എണ്ണ തെളിയുമ്പോള്‍ കറിവേപ്പിലയും , പൊടികളും ചേര്‍ക്കുക...
ഇതിലേക്ക് വേവിച്ച കൂന്തലും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്തു
ഇടത്തരം തീയില്‍ 10 മിനിറ്റ് റോസ്റ്റ്  ചെയ്യാന്‍   വെക്കുക...
അതിനു ശേഷം തീയ് ഓഫ്‌ ചെയ്ത്  കുറച്ചു വെളിച്ചെണ്ണ  ഒഴിച്ച് പാത്രം  അടച്ചു  വെക്കുക ...
കൂന്തള്‍ റോസ്റ്റ് റെഡി....

Tuesday, January 24, 2012

പാന്‍ കേക്ക്....


















പാന്‍ കേക്ക്.... (ചുരുളപ്പം)
=================
മൈദ ---3  കപ്പ്‌
മുട്ട  ----2
എസ്സെന്‍സ് ---2  തുള്ളി
ഉപ്പ് ---ഒരു നുള്ള്
ഇവയെല്ലാം കൂടി കുറച്ചു വെള്ളവും ചേര്‍ത്ത് കലക്കി വെക്കുക...
ഫില്ലിങ്ങിന്
----------------
തേങ്ങ ചുരണ്ടിയത്---2  കപ്പ്‌
പഞ്ചസാര പൊടിച്ചത് ---1  1/2  കപ്പ്‌
ഏലക്കാപ്പൊടി ----1/2  ടീസ്പൂണ്‍
കിസ്മിസ് നുറുക്കിയത് ---12
ഇവയെല്ലാം കൂടെ മിക്സ്‌ ചെയ്തു വയ്ക്കുക...
ഉണ്ടാക്കുന്ന വിധം
===============
മൈദമാവ്‌ കൊണ്ട് തീരെ  ഘനം  കുറഞ്ഞ ദോശകള്‍ ഉണ്ടാക്കുക...
ഓരോന്നിന്റെയും  നടുക്ക് 1 1/2   ടേബിള്‍ സ്പൂണ്‍ വീതം ഫില്ലിംഗ് വെച്ച് ചുരുട്ടുക...
പാന്‍ കേക്ക്  റെഡി...

Wednesday, January 18, 2012

മുട്ട ഗ്രീന്‍ പീസ്‌ കുറുമ...

















മുട്ട  ഗ്രീന്‍ പീസ്‌ കുറുമ
================
1 . പുഴുങ്ങിയ  മുട്ട----5
2 . സവാള വലുത് ---2 
3 . തക്കാളി അരച്ചത്‌ ---2 
4 പച്ചമുളക്----5 നീളത്തില്‍ കീറിയത്..
5. വേവിച്ച ഗ്രീന്‍ പീസ്‌ ----1/2 കപ്പ്‌
6 . മല്ലിപ്പൊടി---2 ,3  ടീസ്പൂണ്‍
     മഞ്ഞള്‍പ്പൊടി----1/2  ടീസ്പൂണ്‍
7. ഇഞ്ചി & വെളുത്തുള്ളി---1  ടേബിള്‍ സ്പൂണ്‍
   മുഴുവന്‍ കുരുമുളക്--1 ടീ സ്പൂണ്‍
   കറുവപ്പട്ട -1 ചെറിയ കഷ്ണം
   ഗ്രാമ്പൂ --3
  ഏലക്ക --3
8 .കട്ടി തേങ്ങാപ്പാല്‍---1/2 കപ്പ്‌
    രണ്ടാം പാല്‍ --- 1 1 /2 കപ്പ്‌
9 .കറിവേപ്പില
   മല്ലിയില
   ഉപ്പ്
   എണ്ണ
ഉണ്ടാക്കുന്ന വിധം
=============
ഏഴാമത്തെ ചേരുവകകള്‍ ഒരുമിച്ചു അരക്കുക....
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് സവാള ബ്രൌണ്‍ നിറമാകുന്ന വരെ വഴറ്റുക..
അരച്ച മസാലയും കറി വേപ്പിലയും  ചേര്‍ക്കുക...
മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോള്‍ ,മല്ലിപ്പൊടിയും,മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക..
ടുമാറ്റോ  പേസ്റ്റും,ഉപ്പും ചേര്‍ക്കുക...
എണ്ണ തെളിയുമ്പോള്‍,ഗ്രീന്‍ പീസ്‌ ചേര്‍ത്തു നന്നായി ഇളക്കുക...
രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക...
മുറിച്ച മുട്ടയും ചേര്‍ക്കുക 5 മിനിറ്റ് തിളപ്പിക്കുക ...
ഒന്നാം പാല്‍ ചേര്‍ക്കുക ..
ചൂടായാല്‍ വാങ്ങി മല്ലിയില വിതറി ചൂടോടെ വിളമ്പുക...
ഗ്രീന്‍ പീസ്ന്‍റെ കൂടെ ഉരുളങ്ങിഴങ്ങും   പുഴുങ്ങി ചേര്‍ക്കാം...

Sunday, January 08, 2012

തരിക്കഞ്ഞി ...






















തരിക്കഞ്ഞി
--------------
പാല് ----  2.5 കപ്പ്‌
വെള്ളം ---- 1 .5 കപ്പ്‌
റവ ---2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര ---2 ടേബിള്‍ സ്പൂണ്‍
ഏലക്ക ---2 എണ്ണം

നെയ്യ് ---2 ടീസ്പൂണ്‍
തേങ്ങ തീരെ ചെറുതായി അരിഞ്ഞത് ----കുറച്ചു
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് ---2

ഉണ്ടാക്കുന്ന വിധം
---------------------
പാലില്‍ വെള്ളം ചേര്‍ത്തു തിളപ്പിക്കുക....തീയ്  നന്നായി കുറച്ചതിന് ശേഷം   റവ ചേര്‍ക്കുക...അതിനു ശേഷം പഞ്ചസാരയും ഏലക്കയും ചേര്‍ക്കുക...
റവ വെന്തതിനു ശേഷം തീയ് ഓഫ്‌ ചെയ്യുക...
നെയ്യ് ചൂടാക്കി അരിഞ്ഞ തേങ്ങയും ഉള്ളിയും വറുക്കുക...
തരിക്കഞ്ഞിയിലേക്ക് ഇത് ഒഴിക്കുക.......
അര മണിക്കൂര്‍ അടച്ചു വെക്കുക...  കഴിക്കാന്‍ റെഡി...

Thursday, January 05, 2012

ഡേയ്റ്റ്സ് റോള്‍ ....


















ഡേയ്റ്റ്സ് റോള്‍
-----------------------
ഈന്തപ്പഴം കുരു കളഞ്ഞു അറിഞ്ഞത് ---1 കിലോ
ബട്ടര്‍ ---100 ഗ്രാം
പഞ്ചസാര --1 /2 കപ്പ്‌
മാരി ബിസ്കറ്റ് --20

ഉണ്ടാക്കുന്ന വിധം :----
-------------------------
ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാകുമ്പോള്‍ ബട്ടര്‍ & പഞ്ചസാര ചേര്‍ക്കുക.
ഇതൊന്നു ഉരുകി തുടങ്ങുമ്പോള്‍ ഈന്തപ്പഴം ചേര്‍ക്കുക...
10 ---15 മിനിറ്റ് ചെറു തീയില്‍ ഇളക്കി കൊണ്ടേയിരിക്കണം ....
പിന്നീട് പാത്രം അടുപ്പില്‍ന്നു ഇറക്കി വെച്ച് ഓരോ ബിസ്കറ്റും നാലായി മുറിച്ചിടുക...നന്നായി ഇളക്കണം...

ഈ കൂട്ട് ബട്ടര്‍ പേപ്പര്‍ലോ,അലുമിനിയം ഫോയിലിലോ നീളത്തില്‍ ഇട്ടു ,നന്നായി പരത്തി ,നീളത്തില്‍ ഉരുട്ടി ചുരുട്ടി എടുക്കുക (ജാം റോള്‍ പോലെ )
ഈ ചുരുട്ടിയത്,2 ,3 മണിക്കൂര്‍ ഫ്രിട്ജില്  തണുക്കാന്‍ വക്കുക...
ഇത് ഫോയിലോട് കൂടി വട്ടത്തില്‍  മുറിച്ചെടുക്കുക..
ഫോയില്‍ മാറ്റി കഴിക്കുക....

Sunday, January 01, 2012

മീന്‍ കറി....


















മീന്‍ കറി
----------------
1 . മീന്‍ വൃത്തിയാക്കിയത് ---1  കിലോ
2 .പിരിയന്മുളക്പൊടി---2 ഡിസേര്‍ട്ട് സ്പൂണ്‍
മല്ലിപ്പൊടി---1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി --1 /2 ടീ സ്പൂണ്‍
ഉലുവ മൂപ്പിച്ചു പൊടിച്ചത് --1 /4 ടീസ്പൂണ്‍
3 .വെളിച്ചെണ്ണ ----1 /4 കപ്പ്‌
കടുക്---1 ടീസ്പൂണ്‍
4 .ചുവന്നുള്ളി കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്.----1/2  കപ്പ്‌
വെളുത്തുള്ളിയല്ലി---12
ഇഞ്ച് കനം കുറച്ചു നീളത്തിലരിഞ്ഞത് ----2  ടീസ്പൂണ്‍
കറിവേപ്പില ---2  തണ്ട്
വിന്നാഗിരി ---1 ഡിസേര്‍ട്ട് സ്പൂണ്‍
ഉപ്പ് ---പാകത്തിന്
പാകം ചെയ്യുന്ന വിധം
-------------------------------- 
രണ്ടാമത്തെ  ചേരുവകള്‍  കുതിര്‍ത്തു വെക്കുക ....
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാലുടന്‍ യഥാക്രമം ചുവന്നുള്ളി,വെളുത്തുള്ളി,ഇഞ്ചി,അരപ്പ്, കറിവേപ്പില എന്നിവ മൂപ്പിക്കുക...
പിന്നീട് മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് ഒന്ന് ചൂടായാലുടന്‍ ഒന്നരക്കപ്പ്‌ വെള്ളമൊഴിച്ചു വിന്നാഗിരിയും ഉപ്പും ചേര്‍ക്കണം....
ചാറ് പാകത്തിന് വറ്റി കഷ്ണങ്ങളില്‍ പിടിക്കുമ്പോള്‍ വാങ്ങുക....മീന്‍ കറി റെഡി....