Sunday, May 06, 2012

പൈനാപ്പിള്‍ പച്ചടി..

















1 .പഴുത്ത പൈനാപ്പിള്‍ ചെറുതായി മുറിച്ചത് ---2  കപ്പ്‌
മഞ്ഞള്‍പ്പൊടി --1/2  ടീസ്പൂണ്‍
മുളകുപൊടി ---1/2  ടീസ്പൂണ്‍
 വെള്ളം --ആവശ്യത്തിനു
2  .തേങ്ങ ചുരണ്ടിയത്---1/2
ജീരകം --1  നുള്ള്
കടുക് --1/2 ടീസ്പൂണ്‍
പച്ചമുളക്--1 
3 .അധികം പുളിയില്ലാത്ത തൈര് --1 /4  കപ്പ്‌  
4 .എണ്ണ ---1  ടേബിള്‍ സ്പൂണ്‍
കടുക്---1/2  ടീസ്പൂണ്‍
കറിവേപ്പില---കുറച്ചു
ഉണക്ക മുളക് --2 ,3
ഉണ്ടാക്കുന്ന വിധം...
---------------------------
പൈനാപ്പിള്‍ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക...
ഇതിലേക്ക്  ,മുളക് പൊടിയും,മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക...
വെന്തതിനു ശേഷം 3/4  ഭാഗം നന്നായി ഉടക്കുക...
വെള്ളം നന്നായി വറ്റണം ..
രണ്ടാമത്തെ ലിസ്റ്റ്ലെ സാധനങ്ങള്‍  എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ല സ്മൂത്ത്‌ ആയി അരക്കുക...
ഇത് പൈനപ്പിളില്‍ ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക...
പിന്നീട് തൈര് ചേര്‍ത്ത് ചെറുതായി ചൂടാക്കുക... തിളപ്പിക്കരുത്...തീയ്  ഓഫ്‌ ചെയ്യുക..
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പിലയും ചുവന്ന മുളകും താളിച്ച്‌ കറിയില്‍ ഒഴിക്കുക...
പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍,പഞ്ചസ്സരയോ,ശര്‍ക്കരയോ ചേര്‍ക്കണം...
പൈനാപ്പിള്‍ പച്ചടി റെഡി ..

മുന്തിരി വൈന്‍ ...

  












മുന്തിരി വൈന്‍
--------------------
മുന്തിരി ---1  കിലോ
പഞ്ചസാര ---2  കിലോ
വെള്ളം തിളപ്പിച്ച്‌ ആറ്റിയത് --4 .5  ലിറ്റര്‍  
ഈസ്റ്റ് --2 ടീസ്പൂണ്‍
കറുവപ്പട്ട --1 ചെറിയ കഷ്ണം
ഗ്രാമ്പൂ --3
വെള്ളം --1 /2 കപ്പ്‌
ഉണ്ടാക്കുന്ന വിധം
-------------------------
മുന്തിരി നന്നായി കഴുകുക...1/2 കപ്പ്‌ ഇളം ചൂടുവെള്ളത്തില്‍ ഈസ്റ്റ് അലിയിക്കുക...
മുന്തിരി ഉടക്കണം ...ഇതിലേക്ക് പകുതി അളവ് പഞ്ചസ്സാര(2 കിലോ ) ചേര്‍ത്തു നന്നായി ഇളക്കുക..
ഇത് ,നന്നായി കഴുകി വെയിലത്ത്‌ വെച്ചുണക്കിയ ഒരു ഭരണിയിലേക്ക് മാറ്റുക.....
ഇതിലേക്ക് അലിയിപ്പിച്ച ഈസ്റ്റും,കരുവാപ്പട്ടയും,ഗ്രാമ്പൂവും ചേര്‍ക്കുക...
തിളപ്പിച്ചാറിയ  വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക...
വായു കടക്കാത്ത വിധം അടച്ചു മൂടി 21 ദിവസം വെക്കുക...
ഇത് പതഞ്ഞു പൊങ്ങി വായു കുമിളകള്‍ മുകളില്‍ കാണാന്‍ പറ്റും...
21 ദിവസത്തിനു  ശേഷം ,വീണ്ടും 21 ദിവസം  എന്നും  മരത്തിന്റെ സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കിക്കൊടുക്കണം...
അതിനു ശേഷം മസ്ലിന്‍ തുണി ഉപയോഗിച്ചു  വേറൊരു പാത്രത്തിലേക്ക് അരിക്കുക...
ഇതിലേക്ക് ബാക്കിയുള്ള 2 കിലോ പഞ്ചസാര കൂടി ചേര്‍ക്കണം...
പിന്നെ അനക്കാതെ വെക്കുക ഒരു 21 ദിവസം കൂടി..
 നല്ല കളര്‍ കിട്ടാന്‍ ഈ സമയം പഞ്ചസാര കരിച്ചൊഴിക്കുക..
അപ്പോഴേക്കും വൈന്‍ നല്ല ക്ലിയര്‍ ആയിട്ടുണ്ടാകും...
ഇത് കലക്കാതെ ഒരുമസ്ലിന്‍ തുണിയില്‍ അരിച്ചെടുക്കുക...
വൈന്‍ റെഡി...

Cortesy : Google