Thursday, December 29, 2011

ചീസ് സ്റ്റിക്സ്‌....

















ചീസ് സ്റ്റിക്സ്‌
----------------------

ബ്രഡ് ---4 കഷ്ണം
മുട്ട ---2
ചീസ് ഗ്രേറ്റ് ചെയ്തത് ---1 /2 കപ്പ്‌
പച്ചമുളക് പൊടിയായി അരിഞ്ഞത്---1 ടീ സ്പൂണ്‍
കുരുമുളക് പോടീ ---ഒരു നുള്ള്
മൈദാ ----1 ടേബിള്‍ സ്പൂണ്‍
ഉപ്പു ---പാകത്തിന്
എണ്ണ ----- വറുക്കാന്‍ ആവശ്യത്തിനു ..
ഉണ്ടാക്കുന്ന വിധം :----

-----------------------------

ബ്രഡ്ന്‍റെ അരികു കളഞ്ഞതിന് ശേഷം വിരല്‍ വണ്ണത്തില്‍ മുറിക്കുക...
മുട്ട നന്നായി അടിച്ച ശേഷം,അതിലേക്കു ബാക്കി ചേരുവകകള്‍ മിക്സ്‌ ചെയ്യുക....
മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഇതില്‍ മുക്കി ,ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക...
സോസ്ന്‍റെ കൂടെ കഴിക്കുക....

Wednesday, December 28, 2011

മുട്ട തക്കാളി.....

മുട്ട തക്കാളി
--------------
തക്കാളി ----2 ചെറുതായി അരിഞ്ഞത്
മുട്ട----- 4
കറിവേപ്പില-----കുറച്ചു
കടുക് ----1  ടീസ്പൂണ്‍ 
മഞ്ഞള്‍പ്പൊടി ----1 /2  ടീസ്പൂണ്‍ ,
പച്ചമുളക്----3
സവാള അരിഞ്ഞത് ---1 /2 കപ്പ്‌
മല്ലിയില...
ഉണ്ടാക്കുന്ന വിധം
----------------------------
ഫ്രൈ പാന്‍ ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.... കടുക് പൊട്ടിയാല്‍ കറിവേപ്പില  ഇടുക...
പിന്നീട് അരിഞ്ഞ  സവാള ,തക്കാളിയും,പച്ചമുളകും ചേര്‍ക്കുക... .നന്നായി ഇളക്കുക
തക്കാളി  വഴന്നു  വരുമ്പോള്‍ കോഴിമുട്ട പൊട്ടിച്ചു അതിലോഴിക്കുക...
കുറച്ചു നിമിഷം ഇളക്കാതെ വെക്കുക... പിന്നെ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്തു നന്നായി ഇളക്കുക........
വെന്തു കഴിഞ്ഞാല്‍ തീ കെടുത്തി നുറുക്കി വെച്ച മല്ലിയില  വിതറി ഉപയോഗിക്കാം .....

Monday, December 26, 2011

മഷ്റൂം കറി .....



















മഷ്റൂം കറി...
----------------------
മാഷ്റൂം ---450  ഗ്രാം
മഞ്ഞള്‍പ്പൊടി---1 /2 ടീസ്പൂണ്‍
സവാള ചതുരത്തില്‍ അരിഞ്ഞത്----1  ഇടത്തരം
പച്ചമുളക് അറ്റം പിളര്‍ന്നത് ---2
കറിവേപ്പില---1  തണ്ട്
തക്കാളി അരിഞ്ഞത് ---1 ഇടത്തരം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ---1  ടേബിള്‍ സ്പൂണ്‍
ഗരം മസാല ---1 /2  ,1    ടീസ്പൂണ്‍
മീറ്റ്‌ / ചിക്കന്‍ മസാല പൌഡര്‍ ----1  ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി--1  ടീസ്പൂണ്‍
മുളകുപൊടി---1  ടീ സ്പൂണ്‍
എണ്ണ --2  ടേബിള്‍ സ്പൂണ്‍
കടുക് ---1 /2   ടീസ്പൂണ്‍
ഉപ്പ് ---പാകത്തിന്
വെള്ളം ---ആവശ്യത്തിനു

അരപ്പിനു വേണ്ടത്
-----------------------------
ചുരണ്ടിയ തേങ്ങ--1
ജീരകം ----1 /2  ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ---1 /4  ടീ സ്പൂണ്‍
പച്ചമുളക്----2
ഉപ്പ് ---പാകത്തിന്
തയ്യാറാക്കുന്ന വിധം
----------------------------
മഷ്റൂം നന്നായി കഴുകി,ചെറിയ കഷ്ണങ്ങളായി മുറിക്കുക...
1 /2  ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചു സമയം വെക്കുക...
പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക....അതിനു ശേഷം
സവാള,പച്ചമുളക്,കറിവേപ്പില വഴറ്റുക...
പിന്നീട് തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റണം....
മല്ലിപ്പൊടിയും, മുളകുപൊടിയും, ചിക്കന്‍/മീറ്റ് മസാലയും ,ഗരം മസാലയും  ചേര്‍ക്കുക...
പൊടികള്‍  മൂത്തതിനു  ശേഷം   ഇഞ്ചി വെളുത്തുള്ളി  പേസ്റ്റും ചേര്‍ത്ത് വഴറ്റുക.....
ഇതിലേക്ക് മഷ്രൂം ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക....
1 /4  കപ്പ്‌ വെള്ളം ചേര്‍ത്തു ,പത്രം മൂടി ഇടത്തരം തീയില്‍ വേവിക്കുക...
15 ,20  മിനിട്ടിനുള്ളില്‍ മഷ്രൂം വേകും...
ഇതോടൊപ്പം ,തേങ്ങ,മഞ്ഞള്‍പ്പൊടി ,ജീരം,പച്ചമുളക് ,ഉപ്പ് ഇവ സ്വല്‍പ്പം വെള്ളം ചേര്‍ത്തു നല്ല സ്മൂത്ത്‌ പേസ്റ്റ് ആയി അരച്ചെടുക്കുക...
ഈ പേസ്റ്റ്  വേവിച്ച മഷ്റൂമിലേക്ക്‌  ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക...
പാത്രം മൂടി 7 ,8  മിനിറ്റ് കൂടി വേവിക്കുക...തീ ഓഫ്‌ ചെയ്യുക...കറി റെഡി....

Saturday, December 24, 2011

സ്പെഷ്യല്‍ ചട്ണി ....


















എന്‍റെ പ്രവാസി ഏട്ടന്‍റെ സ്പെഷ്യല്‍ ചട്ണി  ..
-----------------------------------------------
ഇതാ പിടിച്ചൊളൂ .. പരീക്ഷണമാണ് ..
തക്കാളി---2
സവാള ---1 ചെറുത്‌  
ഇഞ്ചി--ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി --3 ,4 അല്ലി
പച്ച മുളക്---3 
ഉണ്ടാക്കുന്ന വിധം
------------------------- 
തക്കാളിയും ,സവാള തൊലി കളഞ്ഞതും ,ഇഞ്ചിയും ,വെളുത്തിയും ,പച്ചമുളകും കൂടീ ഇത്തിരി എണ്ണയിട്ടു വഴറ്റുക ..
ചുവന്ന നിറം വരും വരെ .. കൂടെ  ഇത്തിരി മല്ലിയില കൂടി ഇടുക ..
ആളുകളുടേ എണ്ണം വച്ച് അളവു കൂട്ടണം കേട്ടൊ ....
വഴറ്റി  കഴിഞ്ഞു മിക്സിയില്‍ ഇട്ടു ഒരൊറ്റ അടി, ആവിശ്യത്തിന് ഉപ്പും ചേര്‍ക്കുക ..
കടുകു പൊട്ടിച്ച് , കറിവേപ്പിലയും മൂപ്പിച്ചു  ഇതിലേക്ക് ഒഴിക്കുക.....
നല്ല ചുവന്ന ചട്ണി  തയ്യാര്‍...
എന്നിട്ടു നെയ്യൊഴിച്ച ദൊശയും കൂട്ടിയൊന്നു അടിച്ചു  നോക്കു .. 

Friday, December 23, 2011

ഈസി അപ്പം ....

ഈസി അപ്പം
-------------------
പച്ചരി---2  കപ്പ്‌
ഉഴുന്ന് പരിപ്പ് ---1  ടേബിള്‍ സ്പൂണ്‍
ചോറ് ---2  ടേബിള്‍ സ്പൂണ്‍
ഈസ്റ്റ് ---1 /2  ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം -
----------------------------
പച്ചരിയും ഉഴുന്നും കൂടെ ഒരുമിച്ചു 5  മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ ഇടണം..
കുതിര്ന്നതിനു ശേഷം ആവശ്യത്തിനു വെള്ളം ചേര്‍ത്തു ,മിക്സിയില്‍ അരക്കുക...(ദോശമാവിന്‍റെ  അയവില്‍)
അരക്കുന്നതിന്‍റെ കൂടെ ചോറും ഈസ്റ്റും കൂടെ ചേര്‍ത്ത് അരക്കുക......
8  മണിക്കൂര്‍ പോങ്ങാനായി വെക്കണം...8  മണിക്കൂറിനു ശേഷം ആവശ്യാനുസരണം പഞ്ചസാരയും ,പാകത്തിന് ഉപ്പും ചേര്‍ത്ത് 15  മിനിറ്റ്നു  ശേഷം അപ്പം ഉണ്ടാക്കി തുടങ്ങാം...
ദോശ തവയില്‍ ,ഓരോ തവി മാവ് ഒഴിച്ച് ചെറുതായി ഒന്ന് പരത്തി അടച്ചു വെച്ച്,ചെറു തീയില്‍ ചുട്ടെടുക്കണം
പഞ്ഞി പോലത്തെ അപ്പം റെഡി...

താറാവ് കറി (നാടന്‍ രീതി).....

താറാവ് കറി (നാടന്‍ രീതി)
----------------------------------
 1 . താറാവ് ഒരു വിധം വലിയ കഷ്ണങ്ങള്‍ ആക്കിയത് -------- 1 കിലോ
2 .മല്ലിപ്പൊടി ----2  ഡിസേര്‍ട്ട് സ്പൂണ്‍
   മുളകുപൊടി ----2  ടീ സ്പൂണ്‍
   മഞ്ഞള്‍പ്പൊടി ---1 /4  ടീ സ്പൂണ്‍
   കുരുമുളകുപൊടി കറുവപ്പട്ട --2  കഷ്ണം
   ഗ്രാമ്പൂ ---6
   ഏലക്ക--3  
3 .വെളിച്ചെണ്ണ ---1 /4  കപ്പ്‌
4 .സവാള  ഘനം  കുറച്ചു അരിഞ്ഞത് ---1/2  ടീ സ്പൂണ്‍
5 .ഇഞ്ചി  ഘനം കുറച്ചു അരിഞ്ഞത് --2 ടീ സ്പൂണ്‍
   വെളുത്തുള്ളിയല്ലി ---18
   പച്ചമുളക് അറ്റം പിളര്‍ന്നത് ---6
6 . വിന്നാഗിരി ---2  ഡിസേര്‍ട്ട്സ്പൂണ്‍
    ഉപ്പ് ----പാകത്തിന് 
7 .തേങ്ങയുടെ ഒന്നാം പാല്‍ --1 കപ്പ്‌
    രണ്ടാം പാല്‍ -----3 കപ്പ്‌
   ഉരുളക്കിഴങ്ങ് ഇടത്തരം ---4 (ഓരോന്നും 4  ആക്കി മുറിച്ചത് )
8 .വെളിച്ചെണ്ണ ---1 ദിസേര്‍ത്സ്പോന്‍
   നെയ്യ് ---1 ടീ സ്പൂണ്‍
9 .കടുക് ----1  ടീസ്പൂണ്‍
10 .സവാള അല്ലെങ്കില്‍ ചുവന്നുള്ളി
      വട്ടത്തില്‍ അരിഞ്ഞത് ----2 ഡിസേര്‍ട്ട്സ്പൂണ്‍
    കറിവേപ്പില ------ഒരു പിടി .
പാകം ചെയ്യുന്ന വിധം
-------------------------------
രണ്ടാമത്തെ ചേരുവകള്‍ വളരെ മയത്തില്‍ അരച്ചെടുക്കുക..
എണ്ണ ചൂടാക്കി സവാള വഴറ്റുക.പുറമേ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ഇവയിട്ടു  വഴറ്റുക .
മസാല അരച്ചതും ചേര്‍ത്തു വഴറ്റണം..
ഇതിലേക്ക് ഇറച്ചിയിട്ട് വിന്നാഗിരിയും ഉപ്പും ചേര്‍ത്തു വേവിക്കുക...
ഇതിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് അടച്ചു വേവിക്കണം ...
ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ്  ചേര്‍ക്കണം...
ഉരുളക്കിഴങ്ങ് വെന്താലുടന്‍ ഒന്നാം പാല്‍ ഒഴിച്ച് ഒന്ന് തിളക്കുമ്പോള്‍ വാങ്ങുക..
 എണ്ണയും നെയ്യും ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാലുടന്‍ ചുവന്നുള്ളി,കറിവേപ്പില
ഇവയും മൂപ്പിച്ചു  കറിയില്‍ ഒഴിക്കുക... കറി റെഡി...

Thursday, December 22, 2011

ഉണക്ക ചെമ്മീന്‍ ചമ്മന്തി....

ഉണക്ക ചെമ്മീന്‍ ചമ്മന്തി
----------------------------------- 
ഉണക്ക ചെമ്മീന്‍ ---1 /2   കപ്പ്‌
 തേങ്ങ ചുരണ്ടിയത് ----1  കപ്പ്‌
ഇഞ്ചി ---1  ചെറിയ കഷ്ണം
ചുവന്നുള്ളി ----4 ,5
വാളമ്പുളി --- ടേസ്റ്റ്നു കുറച്ചു
ഉണക്ക മുളക് ----7 ,8    എണ്ണം
കറി വേപ്പില ---10 ,12  
 ഉണ്ടാക്കുന്ന വിധം
---------------------------
1 . ചെമ്മീനിന്റെ  തലയും വാലും കളയുക ...
2 . പാന്‍ ചൂടാക്കി ,ഇടത്തരം തീയില്‍ ചെമ്മീന്‍  വറുക്കുക.....ഇതിലേക്ക് ഉണക്കമുളകും, ചേര്‍ക്കുക...ശേഷം തണുക്കാന്‍ വെക്കുക...
2 . തണുത്തതിനു ശേഷം ഇതിന്‍റെ കൂടെ  തേങ്ങയും,ഇഞ്ചിയും, ഉള്ളിയും ,കറിവേപ്പിലയും ,ഉപ്പും , ,പുളിയും കൂടെ ചേര്‍ത്തു മിക്സിയില്‍ അരക്കുക.....
ചമ്മന്തി റെഡി....

Tuesday, December 20, 2011

പൊട്ടറ്റോ ബോള്‍സ്.....



















പൊട്ടറ്റോ ബോള്‍സ്
-----------------------
1 .ഉരുളക്കിഴങ്ങ് ---2 (പുഴുങ്ങി ഉടച്ചത്)
2 .റവ ----1/4 കപ്പ്‌
3 .കുരുമുളക്പൊടി --- 1 ടീസ്പൂണ്‍
4 .ബേകിംഗ് പൌഡര്‍ ---- 1 ടീസ്പൂണ്‍
5 .മല്ലിയില അരിഞ്ഞത്‌ ----2 ടേബിള്‍ സ്പൂണ്‍
6 .മുട്ട ---1
7 .ഉപ്പു ---പാകത്തിന്
8 .എണ്ണ ---- വറുക്കാന്‍ ആവശ്യമായത്..

ഉണ്ടാക്കുന്ന വിധം...
-------------------------
1 .ഉരുളക്കിഴങ്ങ് ഉടച്ചത്,റവ,ബേകിംഗ് പൌഡര്‍ ,കുരുമുളക് പൊടി,ഉപ്പു,മുട്ട,മല്ലിയില എന്നിവ ഒന്നിച്ചു മിക്സ്‌ ചെയ്യുക...
2 .ഇതില്‍ നിന്നും ചെറിയ നാരങ്ങാ വലിപ്പത്തില്‍ ഉരുളകള്‍ ഉരുട്ടി നല്ല ചൂടുള്ള എണ്ണയില്‍ ,ഇടത്തരം തീയില്‍ ,ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിച്ചു വറുത്തെടുക്കുക...(ടുമാറ്റോ സോസ് കൂട്ടി ചൂടോടെ കഴിക്കുക )..

Monday, December 19, 2011

ഞണ്ട്‌ മസാല....

ഞണ്ട്‌ മസാല..
------------------------
ഞണ്ട്‌ ---6
സവാള ചെറുതായി അറിഞ്ഞത് --2
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് -1 /2 കപ്പ്‌
ഇഞ്ചി ---
വെളുത്തുള്ളി...
തക്കാളി അരിഞ്ഞത് --1
പച്ചമുളക് രണ്ടായി പിളര്‍ന്നത് --3
പിരിയാന്‍ മുളക് പൊടി---1 1 /2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ---1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീ സ്പൂണ്‍
ഗരം മസാല --3 /4 ടീ സ്പൂണ്‍
കുടം പുളി--1 വലിയ കഷ്ണം
ഉപ്പു --
കറിവേപ്പില
വെള്ളം ---2 കപ്പ്‌
വെളിച്ചെണ്ണ--2 ടേബിള്‍ സ്പൂണ്‍
-------------------------------------------
പാകം ചെയ്യുന്ന വിധം :--(ഞണ്ട്‌ ,കാലും
കയ്യുമെല്ലാം ഓടിച്ചു മാറ്റി,തോടിളക്കി,വൃത്തിയാക്കി ,രണ്ടായി മുറിച്ചു കഴുകിയെടുക്കുക..അതിന്റെ കാലുകള്‍ തോട് കുറച്ചു പൊട്ടിച്ചു കളഞ്ഞിട്ടു ഇതിന്റെ കൂടെ ഇടാം കേട്ടോ .)
ചട്ടിയില്‍ ഞണ്ടും ,മല്ലിപ്പൊടി,മുളക് പൊടി,മഞ്ഞള്‍പ്പൊടി ,കുടംപുളി,ഉപ്പു ഒന്നിച്ചാക്കി ,രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച് വേവിക്കുക..
വെന്തു ചാര് പകുതിയായി വറ്റുമ്പോ തീ ഓഫ്‌ ആക്കുക...
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി,വെളുത്തുള്ളി ,ഇഞ്ചി,ചെറിയ ഉള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക...
ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക....അതിനു ശേഷം വേവിച്ച ഞണ്ട്‌ ചാറോട് കൂടി ഇതിലേക്ക് ഒഴിച്ച് കറിവേപ്പിലയും ചേര്‍ത്തു ,ചെറു തീയില്‍ വേവിക്കുക...
ചാറു ആവശ്യത്തിനു വറ്റി കുഴഞ്ഞ പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക...ഞണ്ട്‌ മസാല റെഡി......
(ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ )

Sunday, December 18, 2011

ചെമ്മീന്‍ അച്ചാറ്....





















(pic from google)

ചെമ്മീന്‍ അച്ചാറ്
==============

1.ചെമ്മീന്‍------------500ഗ്രാം (വൃത്തിയാക്കിയത്)

(ബാക്കി എല്ലാം നിങ്ങളുടെ രുചി അനുസരിച്ച് ..
ഞാന്‍ ഇത്തിരി എരുവ് കൂട്ടിയാ ഉണ്ടാക്കിയതു)

2.പച്ചമുളക്‍‌-----5എണ്ണം
ഇഞ്ചി ഒരു ചെറിയ തുണ്ട്
വെളുത്തുള്ളി .....4 അല്ലി
3. മുളകുപൊടി ..... 2 ടേബിള്‍  സ്പൂണ്‍
മഞ്ഞള്‍ പൊടി ....1/2 റ്റീസ്പൂണ്‍
ഉലുവാപ്പോടി ....1/2 റ്റീസ്പൂണ്‍

പാകം ചെയ്യുന്നവിധം

1.വൃത്തി ആക്കിയ ചെമ്മിന്‍ ഉപ്പും സ്വല്‍പ്പം വിനാഗിയും
ചേര്‍ത്ത് ചെറുതീയില്‍ വെള്ളം വറ്റിച്ചു വേവിച്ചു  എടുക്കുക...
2.പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളീ, ഇവ പൊടിയായി അരിയുക...
3.മുളകുപൊടി , മഞ്ഞള്‍ പൊടി, ഉലുവാപ്പൊടി,
ഇവ സ്വല്‍പ്പം വിനാഗിരിയില്‍ കുതിര്‍ത്തുവയ്ക്കുക,

4. 3 റ്റീസ്പൂണ്‍ എണ്ണ ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അടുപ്പില്‍ വച്ചു ചൂടാക്കുക
അതില്‍ 2-അം ചേരുവകള്‍ഇട്ട് നന്നയി വഴറ്റുക,
അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്നാ മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക.
പിന്നിട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
നന്നായി ഇളക്കി വിനാഗിരിയും ഉപ്പും പാകത്തിനാക്കി ഇറക്കുക .
(ഒരു നുള്ളു പഞ്ചാരയും  ചേര്‍ത്തോളു)

കത്തിരിക്ക മഞ്ജുറിയന്‍ .....



















കത്തിരിക്ക മഞ്ജുറിയന്‍
---------------------------------
കാത്തിരിക്ക തൊലി കളഞ്ഞു നീളത്തില്‍
ഫിംഗര്‍ ചിപ്സ് പോലെ മുറിച്ചത് -------4  വലുത്
വെളുത്തുള്ളി ചെറുതായി അറിഞ്ഞത്-----4  ടേബിള്‍സ്പൂണ്‍
പച്ചമുളക് ചെറുതായി അറിഞ്ഞത് --------2  ടേബിള്‍സ്പൂണ്‍ 
ഇഞ്ചി ചെറുതായി അറിഞ്ഞത്      -------2 ടേബിള്‍സ്പൂണ്‍
സെലറി ചെറുതായി അറിഞ്ഞത്      --------4  ടേബിള്‍സ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ 2  ഇഞ്ച്‌ നീളത്തില്‍ അറിഞ്ഞത്--------1  കപ്പ്‌

സോയ സോസ് ----2  ടേബിള്‍സ്പൂണ്‍
ടൊമാറ്റോ  സോസ് ---3  ടേബിള്‍സ്പൂണ്‍
പഞ്ചസാര         ---1  ടീ സ്പൂണ്‍
ഉപ്പ്                    --- പാകത്തിന്
എണ്ണ                   ---1  1 /2  ടേബിള്‍സ്പൂണ്‍
വെള്ളം               ---1 /൨ കപ്പ്‌
..
 മുക്കി വറുക്കാനുള്ള  ബാറ്ററിന്  വേണ്ടത്
----------------------------------------------
കോണ്‍ഫ്ലവര്‍   -----8 ടേബിള്‍ സ്പൂണ്‍
മൈദാ           -----8 ടേബിള്‍ സ്പൂണ്‍
ഉപ്പ്               -----ആവശ്യത്തിനു..
( ഈ ചേരുവകകള്‍ വളരെ കുറച്ചു വെള്ളം ചേര്‍ത്ത് നല്ല കട്ടിയുള്ള ബാറ്ററായി കലക്കുക)
പാകം ചെയ്യുന്ന വിധം
--------------------------
കത്തിരിക്ക കഷണങ്ങള്‍ വെള്ളത്തിലിട്ടു നന്നായി ഊട്ടി വെള്ളം കളഞ്ഞു കലക്കി വെച്ചിരിക്കുന്ന ബാറ്റരില്‍ നന്നായി യോജിപ്പിക്കണം...
മാവ് പൊതിഞ്ഞിരിക്കണം...നല്ല ചൂടായ എണ്ണയില്‍ മുക്കാല്‍ വേവില്‍ വറുത്തു കോരണം...
എല്ലാ കഷണഗലും വറുത്തു കോരിയതിനു ശേഷം ,വീണ്ടും ഒരിക്കല്‍ക്കൂടി എണ്ണയിലിട്ടു നന്നായി മൂപ്പിച്ചു കരുകരുപ്പായി വറുത്തു കോരുക..
ഇങ്ങനെ രണ്ടു പ്രാവശ്യം വറുക്കുന്നത്‌ കരുകരുപ്പ് നിലനിര്‍ത്താനാണ്...
ഒരു പരന്ന സോസ് പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അറിഞ്ഞ വെളുത്തുള്ളി,ഇഞ്ചി ,പച്ചമുളക്,സെല്ലറി എന്നിവ വഴറ്റുക...
പാകത്തിന് മൂക്കുമ്പോള്‍,തീ നന്നായി കുറച്ചു ,സോയ  സോസ് ,ടൊമാറ്റോ സോസ് പഞ്ചസാര,ഉപ്പ് എന്നിവ ചേര്‍ത്തു രണ്ടു മിനിറ്റ് വഴറ്റുക...
ഇതിലേക്ക് അര കപ്പ്‌ വെള്ളം ചേര്‍ത്ത് തിളപ്പിച്ച്‌ കുറുക്കുക...
ചാര് കുറുകി തുടങ്ങുമ്പോള്‍ ,വരുത്ത കത്തിരിക്ക ചേര്‍ത്തു,൫ മിനിറ്റ് വഴറ്റണം...കഷണങ്ങളില്‍ ചാര് പൊതിഞ്ഞിരിക്കണം...
ഇതിലേക്ക് നീളത്തില്‍ അറിഞ്ഞ സ്പ്രിംഗ് ഒണിയനും ചേര്‍ത്തു അടുപ്പില്‍ന്നു മാറ്റുക...
ചൂടോടു കൂടി തന്നെ കഴിക്കുക...അല്ലെങ്കില്‍ ക്രിസ്പ്നസ്സ് പോകും...