Monday, December 26, 2011

മഷ്റൂം കറി .....



















മഷ്റൂം കറി...
----------------------
മാഷ്റൂം ---450  ഗ്രാം
മഞ്ഞള്‍പ്പൊടി---1 /2 ടീസ്പൂണ്‍
സവാള ചതുരത്തില്‍ അരിഞ്ഞത്----1  ഇടത്തരം
പച്ചമുളക് അറ്റം പിളര്‍ന്നത് ---2
കറിവേപ്പില---1  തണ്ട്
തക്കാളി അരിഞ്ഞത് ---1 ഇടത്തരം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ---1  ടേബിള്‍ സ്പൂണ്‍
ഗരം മസാല ---1 /2  ,1    ടീസ്പൂണ്‍
മീറ്റ്‌ / ചിക്കന്‍ മസാല പൌഡര്‍ ----1  ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി--1  ടീസ്പൂണ്‍
മുളകുപൊടി---1  ടീ സ്പൂണ്‍
എണ്ണ --2  ടേബിള്‍ സ്പൂണ്‍
കടുക് ---1 /2   ടീസ്പൂണ്‍
ഉപ്പ് ---പാകത്തിന്
വെള്ളം ---ആവശ്യത്തിനു

അരപ്പിനു വേണ്ടത്
-----------------------------
ചുരണ്ടിയ തേങ്ങ--1
ജീരകം ----1 /2  ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ---1 /4  ടീ സ്പൂണ്‍
പച്ചമുളക്----2
ഉപ്പ് ---പാകത്തിന്
തയ്യാറാക്കുന്ന വിധം
----------------------------
മഷ്റൂം നന്നായി കഴുകി,ചെറിയ കഷ്ണങ്ങളായി മുറിക്കുക...
1 /2  ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചു സമയം വെക്കുക...
പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക....അതിനു ശേഷം
സവാള,പച്ചമുളക്,കറിവേപ്പില വഴറ്റുക...
പിന്നീട് തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റണം....
മല്ലിപ്പൊടിയും, മുളകുപൊടിയും, ചിക്കന്‍/മീറ്റ് മസാലയും ,ഗരം മസാലയും  ചേര്‍ക്കുക...
പൊടികള്‍  മൂത്തതിനു  ശേഷം   ഇഞ്ചി വെളുത്തുള്ളി  പേസ്റ്റും ചേര്‍ത്ത് വഴറ്റുക.....
ഇതിലേക്ക് മഷ്രൂം ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക....
1 /4  കപ്പ്‌ വെള്ളം ചേര്‍ത്തു ,പത്രം മൂടി ഇടത്തരം തീയില്‍ വേവിക്കുക...
15 ,20  മിനിട്ടിനുള്ളില്‍ മഷ്രൂം വേകും...
ഇതോടൊപ്പം ,തേങ്ങ,മഞ്ഞള്‍പ്പൊടി ,ജീരം,പച്ചമുളക് ,ഉപ്പ് ഇവ സ്വല്‍പ്പം വെള്ളം ചേര്‍ത്തു നല്ല സ്മൂത്ത്‌ പേസ്റ്റ് ആയി അരച്ചെടുക്കുക...
ഈ പേസ്റ്റ്  വേവിച്ച മഷ്റൂമിലേക്ക്‌  ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക...
പാത്രം മൂടി 7 ,8  മിനിറ്റ് കൂടി വേവിക്കുക...തീ ഓഫ്‌ ചെയ്യുക...കറി റെഡി....

3 comments:

  1. വൈദ്യര്‍ കല്പ്പിച്ചതും പാല്
    രോഗീ ഇച്ഛിചതും പാല് //
    ഫ്രീസറില്‍ കൂണ്‍ ഇരിക്കുകയാ
    നാളേ അവനേ കസറാം ..
    നന്ദീ ആശേ ..

    ReplyDelete
  2. വീട്ടമ്മമാരെ....ഇതിലേ ഇതിലെ.....

    ReplyDelete
  3. മഷ്രൂം കൊണ്ട്‌ വേറെ പലതും ഉണ്ടാക്കിയിടുണ്ട്..കറി ചെയ്തിട്ടില്ല..
    ഇതും ചെയണം താങ്ക്സ് ചേച്ചി..

    ReplyDelete