Saturday, December 24, 2011

സ്പെഷ്യല്‍ ചട്ണി ....


















എന്‍റെ പ്രവാസി ഏട്ടന്‍റെ സ്പെഷ്യല്‍ ചട്ണി  ..
-----------------------------------------------
ഇതാ പിടിച്ചൊളൂ .. പരീക്ഷണമാണ് ..
തക്കാളി---2
സവാള ---1 ചെറുത്‌  
ഇഞ്ചി--ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി --3 ,4 അല്ലി
പച്ച മുളക്---3 
ഉണ്ടാക്കുന്ന വിധം
------------------------- 
തക്കാളിയും ,സവാള തൊലി കളഞ്ഞതും ,ഇഞ്ചിയും ,വെളുത്തിയും ,പച്ചമുളകും കൂടീ ഇത്തിരി എണ്ണയിട്ടു വഴറ്റുക ..
ചുവന്ന നിറം വരും വരെ .. കൂടെ  ഇത്തിരി മല്ലിയില കൂടി ഇടുക ..
ആളുകളുടേ എണ്ണം വച്ച് അളവു കൂട്ടണം കേട്ടൊ ....
വഴറ്റി  കഴിഞ്ഞു മിക്സിയില്‍ ഇട്ടു ഒരൊറ്റ അടി, ആവിശ്യത്തിന് ഉപ്പും ചേര്‍ക്കുക ..
കടുകു പൊട്ടിച്ച് , കറിവേപ്പിലയും മൂപ്പിച്ചു  ഇതിലേക്ക് ഒഴിക്കുക.....
നല്ല ചുവന്ന ചട്ണി  തയ്യാര്‍...
എന്നിട്ടു നെയ്യൊഴിച്ച ദൊശയും കൂട്ടിയൊന്നു അടിച്ചു  നോക്കു .. 

4 comments:

  1. ഇതു കോപ്പിയടീ ..
    എനിക്ക് കോപ്പി റൈറ്റ് വേണം ..
    ഇന്ന് എന്തായാലും ഇതു തന്നെ ഉണ്ടാക്കാം ..

    ReplyDelete
  2. ഹാ ഹാ ഹാ ...ഏട്ടന്‍റെ റെസിപ്പി തന്നെയാ....അന്ന് അടിച്ചു മാറ്റിയതാ....

    ReplyDelete
  3. ഇത് ഞാനും ദോശക്ക് ഉണ്ടാകാറുണ്ട്..തക്കാളി ചമ്മന്തി എന്നാ ഞാന്‍ വിളിക്കണേ..ഹിഹിഹി..

    ReplyDelete
  4. ഞങ്ങളും ഉണ്ടാക്കാറുണ്ട്, തക്കാളി ചട്ണി :)

    ReplyDelete