Wednesday, December 28, 2011

മുട്ട തക്കാളി.....

മുട്ട തക്കാളി
--------------
തക്കാളി ----2 ചെറുതായി അരിഞ്ഞത്
മുട്ട----- 4
കറിവേപ്പില-----കുറച്ചു
കടുക് ----1  ടീസ്പൂണ്‍ 
മഞ്ഞള്‍പ്പൊടി ----1 /2  ടീസ്പൂണ്‍ ,
പച്ചമുളക്----3
സവാള അരിഞ്ഞത് ---1 /2 കപ്പ്‌
മല്ലിയില...
ഉണ്ടാക്കുന്ന വിധം
----------------------------
ഫ്രൈ പാന്‍ ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.... കടുക് പൊട്ടിയാല്‍ കറിവേപ്പില  ഇടുക...
പിന്നീട് അരിഞ്ഞ  സവാള ,തക്കാളിയും,പച്ചമുളകും ചേര്‍ക്കുക... .നന്നായി ഇളക്കുക
തക്കാളി  വഴന്നു  വരുമ്പോള്‍ കോഴിമുട്ട പൊട്ടിച്ചു അതിലോഴിക്കുക...
കുറച്ചു നിമിഷം ഇളക്കാതെ വെക്കുക... പിന്നെ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്തു നന്നായി ഇളക്കുക........
വെന്തു കഴിഞ്ഞാല്‍ തീ കെടുത്തി നുറുക്കി വെച്ച മല്ലിയില  വിതറി ഉപയോഗിക്കാം .....

2 comments:

  1. സിമ്പിള്‍ സാധനമാണല്ലൊ ..
    മുട്ട ബുര്‍ജീ ഇതല്ലേ ?
    സ്വാമീ ആയീ പോയീ ..
    ചുമ്മാ മനുഷ്യനേ കൊതിപ്പിക്കാന്‍
    ഒന്നാമതേ എനിക് മുട്ട ഭ്രാന്താ ..

    ReplyDelete
  2. ഇത് ഞാന്‍ ഉണ്ടാക്കരുണ്ട്..

    ReplyDelete