Friday, December 23, 2011

ഈസി അപ്പം ....

ഈസി അപ്പം
-------------------
പച്ചരി---2  കപ്പ്‌
ഉഴുന്ന് പരിപ്പ് ---1  ടേബിള്‍ സ്പൂണ്‍
ചോറ് ---2  ടേബിള്‍ സ്പൂണ്‍
ഈസ്റ്റ് ---1 /2  ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം -
----------------------------
പച്ചരിയും ഉഴുന്നും കൂടെ ഒരുമിച്ചു 5  മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ ഇടണം..
കുതിര്ന്നതിനു ശേഷം ആവശ്യത്തിനു വെള്ളം ചേര്‍ത്തു ,മിക്സിയില്‍ അരക്കുക...(ദോശമാവിന്‍റെ  അയവില്‍)
അരക്കുന്നതിന്‍റെ കൂടെ ചോറും ഈസ്റ്റും കൂടെ ചേര്‍ത്ത് അരക്കുക......
8  മണിക്കൂര്‍ പോങ്ങാനായി വെക്കണം...8  മണിക്കൂറിനു ശേഷം ആവശ്യാനുസരണം പഞ്ചസാരയും ,പാകത്തിന് ഉപ്പും ചേര്‍ത്ത് 15  മിനിറ്റ്നു  ശേഷം അപ്പം ഉണ്ടാക്കി തുടങ്ങാം...
ദോശ തവയില്‍ ,ഓരോ തവി മാവ് ഒഴിച്ച് ചെറുതായി ഒന്ന് പരത്തി അടച്ചു വെച്ച്,ചെറു തീയില്‍ ചുട്ടെടുക്കണം
പഞ്ഞി പോലത്തെ അപ്പം റെഡി...

2 comments:

  1. എനിക്കെങ്ങും വയ്യാ ..
    മനുഷ്യനേ ഇങ്ങനെ കൊതിപ്പിക്കാന്‍
    എന്തു തെറ്റ് ചെയ്തൂ ..
    ഇതൊക്കെ ഇവിടേ നടക്കില്ല മകളേ ..
    സമയമെടുക്കുന്ന പണിയാ ,,

    ReplyDelete
  2. നൈസ്..പിന്നെ..നമ്മള്‍ എന്നും തേങ്ങ പൊട്ടിക്കുമ്പോള്‍ ആ തേങ്ങവെള്ളം എടുത്ത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക..
    അപ്പത്തിനു അരയ്ക്കുമ്പോള്‍ ആ വെള്ളം ചേര്‍ത്ത് അരച്ചാല്‍..ഡബിള്‍ ടേസ്റ്റും സോഫ്റ്നെസ്സുമാണ്..

    ReplyDelete