Sunday, April 28, 2013

പ്രോണ്‍ ഫ്രിട്ടെര്സ് ..



















പ്രോണ്‍ ഫ്രിട്ടെര്സ് 
============
ചെമ്മീൻ -- 1 / 4  കി .
അരിപ്പൊടി  -- 1- 1/2 ടേബിൾ സ്പൂണ്‍ 
മൈദാ ---3 ടേബിൾ സ്പൂണ്‍ 
കോണ്‍ ഫ്ലോവർ ----1 ടേബിൾ സ്പൂണ്‍ 
ബേകിംഗ് പൌഡർ ---1/2 ടീ സ്പൂണ്‍ 
സവാള അറിഞ്ഞത് -- 1/ 2 കപ്പ്‌ 
വെളുത്തുള്ളി അരിഞ്ഞത് ----- 1 ടീസ് സ്പൂണ്‍ 
ക്യാപ്സിക്കം അരിഞ്ഞത് -- 2 ടേബിൾ സ്പൂണ്‍ 
മുളകുപൊടി -- 1 ടീ സ്പൂണ്‍ 
മുട്ട പതച്ചത് --- 1 
കുരുമുളകുപൊടി --ആവശ്യത്തിനു 
ഉപ്പ് --- ആവശ്യത്തിനു 

എണ്ണ --- വറുക്കാൻ ആവശ്യത്തിനു 
ഉണ്ടാക്കുന്ന വിധം 
==============
എല്ലാ  ചേരുവകളും ഒരുമിച്ചു മിക്സ്‌ ചെയ്തു 1/2  മണിക്കൂർ  വയ്ക്കുക .. 
 എണ്ണ  ചൂടാക്കി ഓരോ ടേബിൾ സ്പൂണ്‍ വീതം ഇട്ടു ഗോൾഡൻ ബ്രൌണ്‍ കളറിൽ വറുത്തു കോരുക .. 
പ്രോണ്‍ ഫ്രിട്ടെര്സ് റെഡി ...

Courtesy : Google

Thursday, April 11, 2013

രസഗുള
















രസഗുള
-----------
പാല്  -- അര ലിറ്റർ
നാരങ്ങ നീര് --ഒന്നര ടേബിൾ സ്പൂണ്‍
വെള്ളം ----ഒന്നേകാൽ കപ്പ്‌
ഏലക്കാപ്പൊടി --- ഒരു നുള്ള്
പഞ്ചസാര -- മുക്കാൽ കപ്പ്‌
പിസ്ത ---3 ,4

ഉണ്ടാക്കുന്ന വിധം
--------------------
പാല് തിളച്ചു വരുമ്പോൾ നാരങ്ങാ നീര് ചേര്ത്തു നന്നായി ഇളക്കുക .
പിരിയുന്നത് വരെ ഇളക്കണം .
ഇത് തുണിയിൽ അരിച്ചെടുക്കണം .
തണുത്ത വെള്ളത്തിൽ നാരങ്ങയുടെ മണം മാറുന്നത് വരെ കഴുകിയെടുക്കുക .
വെള്ളം പോകാനായി അര മണിക്കൂർ വെക്കുക .
പിന്നീട് ഇത് നന്നായി കുഴച്ചെടുക്കുക .മയമുള്ള ചെറിയ ഉരുളകളാക്കുക .

കുഴിയാൻ പാത്രത്തിൽ വെള്ളം ചൂടാക്കി പഞ്ചസാരയും എലക്കപ്പോടിയും ചേര്ത്തു
പഞ്ചസാര അലിയുന്നതു വരെ ഇളക്കുക ..
തിളച്ചു തുടങ്ങുമ്പോൾ ഉരുളകൾ ഇതിലേക്ക് ഇടുക ..
അടച്ചു വച്ച് ചെറുതീയിൽ തിളപ്പിക്കുക .
ഇടയ്ക്കു ഒന്ന് ഇളക്കി കൊടുക്കുക .
പത്തു മിനിറ്റ് നേരം വേവിക്കുക .

പഞ്ചസാരപ്പാനി കട്ടിയാകാതെ നോക്കണം .
പത്തു മിനിറ്റ് കഴിയുമ്പോൾ ഉരുളകല്ക്ക് ഇരട്ടി വലുപ്പം ആയിട്ടുണ്ടാകും .
ഇത് തണുപ്പിച്ചു പിസ്ത പൊടിച്ചത് വിതറി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കാം .
രസഗുള റെഡി .

Courtesy : Google 

Monday, April 08, 2013

ഗ്രേപ് മില്ക്ക് ഷേക്ക്‌
























ഗ്രേപ് മില്ക്ക് ഷേക്ക്‌ 
------------------------------
കഴുകി ക്ലീൻ ആക്കിയ കറുത്ത മുന്തിരി -- 1 കപ്പ്‌ 
പഞ്ചസാര --- 1 / 2 കപ്പ്‌ 
വെള്ളം -- 1 കപ്പ്‌ 
നല്ല തണുത്ത പാല് --250 ml 
വാനില ഐസ് ക്രീം -- 2 ,3 സ്കൂപ്പ് 

ഉണ്ടാക്കുന്ന വിധം 
--------------------------
മുന്തിരി 1 / 2  കപ്പ്‌ വെള്ളമൊഴിച്ച് 3 ,4 മിനിറ്റ് വേവിക്കുക 
1/ 2 കപ്പ്‌ വെള്ളം തിളപ്പിച്ച്‌ പഞ്ചസാര അലിയിക്കുക .
നന്നായി തണുപ്പിക്കുക .. 
തണുത്തതിനു ശേഷം മുന്തിരിയിൽ ചേര്ത്തു അരിക്കുക .. . 
5 മിനിറ്റ് ഒന്നുടെ ചൂടാക്കുക .. 
പിന്നീട് നന്നായി തണുപ്പിക്കുക .. 
സെർവ് ചെയ്യുന്നതിന് മുൻപ് പാല് ചേര്ത്തു മിക്സിയിൽ നന്നായി പതയും വരെ അടിച്ചു 
മുകളില ഐസ് ക്രീം ചേർത്ത് പെട്ടെന്ന് സെർവ് ചെയ്യുക .. 

Courtesy : Google 

Wednesday, April 03, 2013

പപ്പായ സ്മൂത്തി ..







പപ്പായ കഷണങ്ങൾ ആക്കിയത്  --- 1 കപ്പ്‌ 

പാല്  ------ 3 / 4  കപ്പ്‌ 
പഞ്ചസാര ------- 2 ടേബിൾ സ്പൂണ്‍ 
തേൻ  --------- 1 ടേബിൾ സ്പൂണ്‍ 
ഐസ് ക്യുബ്സ് ----- 3 ,4 . 

-----------------------------------------
പപ്പായ ,പഞ്ചസാര, തേൻ , ഐസ്  എല്ലാം കൂടെ മിക്സിയിൽ അടിക്കുക . 
ഇതിലേക്ക് പാലും ചേര്ത്തു ഒന്നുടെ അടിക്കുക . 
ഗ്ലാസിൽ ഒഴിച്ച് മുകളിൽ  തേൻ ഒഴിച്ച് സെർവ്‌  ചെയ്യുക . 
വേണമെങ്കിൽ ഐസ് ക്രീമും ചേര്ക്കാം .. 
പപ്പായ സ്മൂത്തി റെഡി . 

Courtesy : Google