ചീസ് സ്റ്റിക്സ്
----------------------
ബ്രഡ് ---4 കഷ്ണം
മുട്ട ---2
ചീസ് ഗ്രേറ്റ് ചെയ്തത് ---1 /2 കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത്---1 ടീ സ്പൂണ്‍
കുരുമുളക് പോടീ ---ഒരു നുള്ള്
മൈദാ ----1 ടേബിള്‍ സ്പൂണ്‍
ഉപ്പു ---പാകത്തിന്
എണ്ണ ----- വറുക്കാന്‍ ആവശ്യത്തിനു ..
ഉണ്ടാക്കുന്ന വിധം :----
-----------------------------
ബ്രഡ്ന്‍റെ അരികു കളഞ്ഞതിന് ശേഷം വിരല്‍ വണ്ണത്തില്‍ മുറിക്കുക...
മുട്ട നന്നായി അടിച്ച ശേഷം,അതിലേക്കു ബാക്കി ചേരുവകകള്‍ മിക്സ് ചെയ്യുക....
മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഇതില്‍ മുക്കി ,ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക...
സോസ്ന്‍റെ കൂടെ കഴിക്കുക....
No comments:
Post a Comment