മീന്‍ കറി
----------------
1 . മീന്‍ വൃത്തിയാക്കിയത് ---1 കിലോ
2 .പിരിയന്മുളക്പൊടി---2 ഡിസേര്‍ട്ട് സ്പൂണ്‍
മല്ലിപ്പൊടി---1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി --1 /2 ടീ സ്പൂണ്‍
ഉലുവ മൂപ്പിച്ചു പൊടിച്ചത് --1 /4 ടീസ്പൂണ്‍
3 .വെളിച്ചെണ്ണ ----1 /4 കപ്പ്
കടുക്---1 ടീസ്പൂണ്‍
4 .ചുവന്നുള്ളി കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്.----1/2 കപ്പ്
വെളുത്തുള്ളിയല്ലി---12
ഇഞ്ച് കനം കുറച്ചു നീളത്തിലരിഞ്ഞത് ----2 ടീസ്പൂണ്‍
കറിവേപ്പില ---2 തണ്ട്
വിന്നാഗിരി ---1 ഡിസേര്‍ട്ട് സ്പൂണ്‍
ഉപ്പ് ---പാകത്തിന്
പാകം ചെയ്യുന്ന വിധം
--------------------------------
രണ്ടാമത്തെ ചേരുവകള്‍ കുതിര്‍ത്തു വെക്കുക ....
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാലുടന്‍ യഥാക്രമം ചുവന്നുള്ളി,വെളുത്തുള്ളി,ഇഞ്ചി,അരപ്പ്, കറിവേപ്പില എന്നിവ മൂപ്പിക്കുക...
പിന്നീട് മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് ഒന്ന് ചൂടായാലുടന്‍ ഒന്നരക്കപ്പ് വെള്ളമൊഴിച്ചു വിന്നാഗിരിയും ഉപ്പും ചേര്‍ക്കണം....
ചാറ് പാകത്തിന് വറ്റി കഷ്ണങ്ങളില്‍ പിടിക്കുമ്പോള്‍ വാങ്ങുക....മീന്‍ കറി റെഡി....
This comment has been removed by the author.
ReplyDeleteനിനക്ക് വേറെ ഒരു പണിയുമില്ലേ
ReplyDeleteന്യൂ ഇയര്‍ ആയിട്ട് കൊതിപ്പിച്ച് ..
ഇതിപ്പൊ അയ്ക്കൂറ തന്നെ വേണമല്ലൊ ..
ആളുകള്‍ കൂടുമ്പൊള്‍ രുചി കുറയും
അതാണ് . കുറച്ചാണലെ രസമായിരിക്കും അല്ലേ ..
ചുമ്മാ കൊതിച്ചിരുന്നാപ്പോര ഉണ്ടാക്കി നോക്കീട്ടു പറയണം ...ഈസി റസ്സിപ്പികളെ ഞാന്‍ ഇടു....കേട്ടോ ...
ReplyDeleteചേച്ചി...ഇതില്‍ കുടം പുളി/വാളം പുളി..ഒന്നും ഇടണ്ടേ?
ReplyDelete