Wednesday, January 18, 2012

മുട്ട ഗ്രീന്‍ പീസ്‌ കുറുമ...

















മുട്ട  ഗ്രീന്‍ പീസ്‌ കുറുമ
================
1 . പുഴുങ്ങിയ  മുട്ട----5
2 . സവാള വലുത് ---2 
3 . തക്കാളി അരച്ചത്‌ ---2 
4 പച്ചമുളക്----5 നീളത്തില്‍ കീറിയത്..
5. വേവിച്ച ഗ്രീന്‍ പീസ്‌ ----1/2 കപ്പ്‌
6 . മല്ലിപ്പൊടി---2 ,3  ടീസ്പൂണ്‍
     മഞ്ഞള്‍പ്പൊടി----1/2  ടീസ്പൂണ്‍
7. ഇഞ്ചി & വെളുത്തുള്ളി---1  ടേബിള്‍ സ്പൂണ്‍
   മുഴുവന്‍ കുരുമുളക്--1 ടീ സ്പൂണ്‍
   കറുവപ്പട്ട -1 ചെറിയ കഷ്ണം
   ഗ്രാമ്പൂ --3
  ഏലക്ക --3
8 .കട്ടി തേങ്ങാപ്പാല്‍---1/2 കപ്പ്‌
    രണ്ടാം പാല്‍ --- 1 1 /2 കപ്പ്‌
9 .കറിവേപ്പില
   മല്ലിയില
   ഉപ്പ്
   എണ്ണ
ഉണ്ടാക്കുന്ന വിധം
=============
ഏഴാമത്തെ ചേരുവകകള്‍ ഒരുമിച്ചു അരക്കുക....
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് സവാള ബ്രൌണ്‍ നിറമാകുന്ന വരെ വഴറ്റുക..
അരച്ച മസാലയും കറി വേപ്പിലയും  ചേര്‍ക്കുക...
മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോള്‍ ,മല്ലിപ്പൊടിയും,മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക..
ടുമാറ്റോ  പേസ്റ്റും,ഉപ്പും ചേര്‍ക്കുക...
എണ്ണ തെളിയുമ്പോള്‍,ഗ്രീന്‍ പീസ്‌ ചേര്‍ത്തു നന്നായി ഇളക്കുക...
രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക...
മുറിച്ച മുട്ടയും ചേര്‍ക്കുക 5 മിനിറ്റ് തിളപ്പിക്കുക ...
ഒന്നാം പാല്‍ ചേര്‍ക്കുക ..
ചൂടായാല്‍ വാങ്ങി മല്ലിയില വിതറി ചൂടോടെ വിളമ്പുക...
ഗ്രീന്‍ പീസ്ന്‍റെ കൂടെ ഉരുളങ്ങിഴങ്ങും   പുഴുങ്ങി ചേര്‍ക്കാം...

1 comment:

  1. ഇതൊരു നടക്ക് പൊകില്ല ..
    മനുഷ്യനേ വട്ടാക്കും നീ അല്ലേ ..
    രാവിലേ കുബ്ബൂസും കൂട്ടി അടിക്കാന്‍
    പറ്റിയ കറീ .. പനീര്‍ ഇട്ടാലൊ ഇതില്‍ ആശ
    മുട്ടക്ക് പകരം രസമാകുമോ ?

    ReplyDelete