Sunday, January 08, 2012

തരിക്കഞ്ഞി ...






















തരിക്കഞ്ഞി
--------------
പാല് ----  2.5 കപ്പ്‌
വെള്ളം ---- 1 .5 കപ്പ്‌
റവ ---2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര ---2 ടേബിള്‍ സ്പൂണ്‍
ഏലക്ക ---2 എണ്ണം

നെയ്യ് ---2 ടീസ്പൂണ്‍
തേങ്ങ തീരെ ചെറുതായി അരിഞ്ഞത് ----കുറച്ചു
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് ---2

ഉണ്ടാക്കുന്ന വിധം
---------------------
പാലില്‍ വെള്ളം ചേര്‍ത്തു തിളപ്പിക്കുക....തീയ്  നന്നായി കുറച്ചതിന് ശേഷം   റവ ചേര്‍ക്കുക...അതിനു ശേഷം പഞ്ചസാരയും ഏലക്കയും ചേര്‍ക്കുക...
റവ വെന്തതിനു ശേഷം തീയ് ഓഫ്‌ ചെയ്യുക...
നെയ്യ് ചൂടാക്കി അരിഞ്ഞ തേങ്ങയും ഉള്ളിയും വറുക്കുക...
തരിക്കഞ്ഞിയിലേക്ക് ഇത് ഒഴിക്കുക.......
അര മണിക്കൂര്‍ അടച്ചു വെക്കുക...  കഴിക്കാന്‍ റെഡി...

4 comments:

  1. നൊയമ്പിന് ഞങ്ങള്‍ കസറാറുള്ള സാധനം ..
    ആശേ ,നിന്റേ ഈ ബ്ലൊഗ് നന്നാവുന്നുണ്ടേട്ടൊ ..
    ഇനിയും പൊസ്റ്റുക .. ഒരു റഫര്‍ ബുക്കായീ
    വരാലൊ .. ഒട്ടുമിക്കതും ഞാന്‍ പരീഷിക്കുന്നുണ്ട്
    സത്യമായും .. വെറുതേ പറയുകയല്ല കേട്ടൊ ..
    അതേ ഇനീ എണ്ണയും തേങ്ങയും മധുരവും ഒക്കെ
    കുറഞ്ഞ വെജ് വിഭവങ്ങള്‍ പൊരട്ടേട്ടൊ ..
    നിന്റെ ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും
    ഏട്ടന്റേ വക ..

    ReplyDelete
  2. ഏട്ടാ ഈ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി...
    ഒരാളെങ്കിലും പരീക്ഷിച്ചു നോക്കുന്നുണ്ടെന്നു അറിയുമ്പോ
    നല്ല സന്തോഷം....
    പറഞ്ഞത് പോലെ വെജ് കൂടുതല്‍ ഇടാന്‍ ശ്രമിക്കാം...

    ReplyDelete
  3. wowww.....ഇതിനെ കുറിച്ച് കേട്ടിട്ടേ ഉള്ളൂ..ഗ്രേറ്റ്..ഒരുപാട് താങ്ക്സ് ചേച്ചി..ഇതും ഞാന്‍ ട്രൈ ചെയ്യും..

    ReplyDelete
  4. പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത്,
    ചില വൈകുന്നേരങ്ങളിൽ അമ്മ ഉണ്ടാക്കിതരാരുണ്ടായിരുന്നു,
    ഒരുപാട് നാളായി കഴിച്ചിട്ട്,,
    ഇന്ന് അമ്മയോട് പറയണം :)

    ReplyDelete