1 .പഴുത്ത പൈനാപ്പിള്‍ ചെറുതായി മുറിച്ചത് ---2 കപ്പ്
മഞ്ഞള്‍പ്പൊടി --1/2 ടീസ്പൂണ്‍
മുളകുപൊടി ---1/2 ടീസ്പൂണ്‍
വെള്ളം --ആവശ്യത്തിനു
2 .തേങ്ങ ചുരണ്ടിയത്---1/2
ജീരകം --1 നുള്ള്
കടുക് --1/2 ടീസ്പൂണ്‍
പച്ചമുളക്--1
3 .അധികം പുളിയില്ലാത്ത തൈര് --1 /4 കപ്പ്
4 .എണ്ണ ---1 ടേബിള്‍ സ്പൂണ്‍
കടുക്---1/2 ടീസ്പൂണ്‍
കറിവേപ്പില---കുറച്ചു
ഉണക്ക മുളക് --2 ,3
ഉണ്ടാക്കുന്ന വിധം...
---------------------------
പൈനാപ്പിള്‍ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക...
ഇതിലേക്ക് ,മുളക് പൊടിയും,മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക...
വെന്തതിനു ശേഷം 3/4 ഭാഗം നന്നായി ഉടക്കുക...
വെള്ളം നന്നായി വറ്റണം ..
രണ്ടാമത്തെ ലിസ്റ്റ്ലെ സാധനങ്ങള്‍ എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ല സ്മൂത്ത് ആയി അരക്കുക...
ഇത് പൈനപ്പിളില്‍ ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക...
പിന്നീട് തൈര് ചേര്‍ത്ത് ചെറുതായി ചൂടാക്കുക... തിളപ്പിക്കരുത്...തീയ് ഓഫ് ചെയ്യുക..
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പിലയും ചുവന്ന മുളകും താളിച്ച് കറിയില്‍ ഒഴിക്കുക...
പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍,പഞ്ചസ്സരയോ,ശര്‍ക്കരയോ ചേര്‍ക്കണം...
പൈനാപ്പിള്‍ പച്ചടി റെഡി ..
ദെന്തായാലുമൊന്നുണ്ടാക്കി നോക്കണം..
ReplyDeleteപെണ്ണിനെകൊണ്ടാണ് കേട്ടൊ
ith njan try cheythitund...sweety dish...
ReplyDelete