Sunday, June 24, 2012

ക്യാഷ്യു നട്ട് ബോള്‍സ് (അണ്ടിയുണ്ട)



















ക്യാഷ്യു  നട്ട് ബോള്‍സ് (അണ്ടിയുണ്ട)
------------------------------------------
കശുവണ്ടി ---1 കപ്പ്‌
അരി     ---1/2  കപ്പ്‌
തേങ്ങ ചുരണ്ടിയത് ---1  കപ്പ്‌
വെളുത്ത എള്ള് ---1  കപ്പ്‌
ശര്‍ക്കര ചുരണ്ടിയത്----1 /2  ---  3/4 കപ്പ്‌
ഏലക്ക പൊടിച്ചത് ---1 /2 ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
===============
അരി നല്ല ക്രിസ്പ് ആയി റോസ്റ്റ് ചെയ്യുക..
എള്ളും കശുവണ്ടിയും ലൈറ്റ് ബ്രൌണ്‍ നിറമാകും വരെ റോസ്റ്റ് ചെയ്യണം...
ഇവ മൂന്നും പൊടിക്കുക...
ഇതിലേക്ക് ചുരണ്ടിയ ശര്‍ക്കര,തേങ്ങ ,ഏലക്കപ്പൊടി ഇവ ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക...
ഇതില്ന്നു കുറേശെ എടുത്തു ഉരുട്ടി ഉണ്ടയാക്കുക...
അണ്ടിയുണ്ട റെഡി..

6 comments:

  1. കൊള്ളാലൊ ആശകുട്ടി ...
    ഈ പേര് ആദ്യായി കേള്‍ക്കുവാ :)

    ReplyDelete
  2. ഏട്ടന്‍ ഇത് കഴിച്ചിട്ടില്ലേ ? സൂപ്പര്‍ ടേസ്റ്റ് അല്ലെ ? പണ്ട് വെക്കേഷന്‍ കാലത്ത് അമ്മയുടെ വീട്ടില്‍ പോകുമ്പോ അമ്മൂമ്മ ഉണ്ടാക്കും......പറമ്പില്‍ നിറയെ കശുമാവല്ലേ...കശുവണ്ടി ചുട്ടു എടുത്തിട്ടാണ് ഉണ്ടാക്കുക..ഹോ അതിന്റെയൊരു ടേസ്റ്റ് ഈ ജന്മം മറക്കില്ല....അത്രേം ടേസ്റ്റ് ഒന്നും ഇതിനു വരില്ലാട്ടോ

    ReplyDelete
  3. ഞാനിത് കഴിച്ചിട്ടില്ല. പക്ഷേ ഇതില്‍ കശുവണ്ടി ചേര്‍ക്കാത്തത് ഞാനുണ്ടാക്കാറുണ്ട്. ഇനി ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കാം..

    ReplyDelete
  4. മുകളിലെ മൂന്നു മധുര വിഭവങ്ങളും കാട്ടി വെറുതേ ആശിപ്പിച്ചു കേട്ടോ ആശേ

    ReplyDelete
  5. thx...kothi varunnu...thadi koodille...:)saramilla undakki kazhichitte kariyamuloo...

    ReplyDelete
  6. ithum super.....kasuvandiyude padipadi adhyama kelkkunne..

    ReplyDelete