Sunday, December 18, 2011

ചെമ്മീന്‍ അച്ചാറ്....





















(pic from google)

ചെമ്മീന്‍ അച്ചാറ്
==============

1.ചെമ്മീന്‍------------500ഗ്രാം (വൃത്തിയാക്കിയത്)

(ബാക്കി എല്ലാം നിങ്ങളുടെ രുചി അനുസരിച്ച് ..
ഞാന്‍ ഇത്തിരി എരുവ് കൂട്ടിയാ ഉണ്ടാക്കിയതു)

2.പച്ചമുളക്‍‌-----5എണ്ണം
ഇഞ്ചി ഒരു ചെറിയ തുണ്ട്
വെളുത്തുള്ളി .....4 അല്ലി
3. മുളകുപൊടി ..... 2 ടേബിള്‍  സ്പൂണ്‍
മഞ്ഞള്‍ പൊടി ....1/2 റ്റീസ്പൂണ്‍
ഉലുവാപ്പോടി ....1/2 റ്റീസ്പൂണ്‍

പാകം ചെയ്യുന്നവിധം

1.വൃത്തി ആക്കിയ ചെമ്മിന്‍ ഉപ്പും സ്വല്‍പ്പം വിനാഗിയും
ചേര്‍ത്ത് ചെറുതീയില്‍ വെള്ളം വറ്റിച്ചു വേവിച്ചു  എടുക്കുക...
2.പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളീ, ഇവ പൊടിയായി അരിയുക...
3.മുളകുപൊടി , മഞ്ഞള്‍ പൊടി, ഉലുവാപ്പൊടി,
ഇവ സ്വല്‍പ്പം വിനാഗിരിയില്‍ കുതിര്‍ത്തുവയ്ക്കുക,

4. 3 റ്റീസ്പൂണ്‍ എണ്ണ ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അടുപ്പില്‍ വച്ചു ചൂടാക്കുക
അതില്‍ 2-അം ചേരുവകള്‍ഇട്ട് നന്നയി വഴറ്റുക,
അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്നാ മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക.
പിന്നിട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
നന്നായി ഇളക്കി വിനാഗിരിയും ഉപ്പും പാകത്തിനാക്കി ഇറക്കുക .
(ഒരു നുള്ളു പഞ്ചാരയും  ചേര്‍ത്തോളു)

5 comments:

  1. ഹോ .. സ്വാമീ ശരണം ..
    ഒരു കൊട്ട വെള്ളം വായില്‍ വന്നൂ
    വൃതം കഴിയട്ടേ ഒന്നു കസറാം ..
    നീ ആളു പുലിയാണേട്ടൊ ..
    പോരട്ടേ പൊരട്ടേ ..

    ReplyDelete
  2. Dear Asha,
    A Pleasant and Lovely Morning!
    I am a veg.But I will recommend your blog to my dear and near ones!Thanks for sharing!
    Wishing You A Merry Christmas!
    Sasneham,
    Anu

    ReplyDelete
  3. അനുപമ ഒരുപാട് നന്ദീ ..
    ഞാന്‍ കണ്ടിട്ടുണ്ട് മഴയില്‍ അനുവിനെ
    എന്‍റെ ലൈക്കും കുറചു കിട്ടിയിട്ടുണ്ട് , ഓര്‍മയുണ്ടൊ ..
    വെറുതേ തുടങ്ങിയതാ ഇത് , വന്നു ഒരു കമന്റ് ഇട്ടതില്‍
    ഇരട്ടി മധുരം അനൂ....

    ReplyDelete
  4. നന്ദി റിനീഷേട്ടാ ....ഈ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി...

    ReplyDelete
  5. ഇത് അമ്മ ഉണ്ടാക്കും...സെയിം റെസിപ്പീ..nice&thanks

    ReplyDelete