കത്തിരിക്ക മഞ്ജുറിയന്‍
---------------------------------
കാത്തിരിക്ക തൊലി കളഞ്ഞു നീളത്തില്‍
ഫിംഗര്‍ ചിപ്സ് പോലെ മുറിച്ചത് -------4 വലുത്
വെളുത്തുള്ളി ചെറുതായി അറിഞ്ഞത്-----4 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചെറുതായി അറിഞ്ഞത് --------2 ടേബിള്‍സ്പൂണ്‍
ഇഞ്ചി ചെറുതായി അറിഞ്ഞത് -------2 ടേബിള്‍സ്പൂണ്‍
സെലറി ചെറുതായി അറിഞ്ഞത് --------4 ടേബിള്‍സ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ 2 ഇഞ്ച് നീളത്തില്‍ അറിഞ്ഞത്--------1 കപ്പ്
സോയ സോസ് ----2 ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ് ---3 ടേബിള്‍സ്പൂണ്‍
പഞ്ചസാര ---1 ടീ സ്പൂണ്‍
ഉപ്പ് --- പാകത്തിന്
എണ്ണ ---1 1 /2 ടേബിള്‍സ്പൂണ്‍
വെള്ളം ---1 /൨ കപ്പ്
..
മുക്കി വറുക്കാനുള്ള ബാറ്ററിന് വേണ്ടത്
----------------------------------------------
കോണ്‍ഫ്ലവര്‍ -----8 ടേബിള്‍ സ്പൂണ്‍
മൈദാ -----8 ടേബിള്‍ സ്പൂണ്‍
ഉപ്പ് -----ആവശ്യത്തിനു..
( ഈ ചേരുവകകള്‍ വളരെ കുറച്ചു വെള്ളം ചേര്‍ത്ത് നല്ല കട്ടിയുള്ള ബാറ്ററായി കലക്കുക)
പാകം ചെയ്യുന്ന വിധം
--------------------------
കത്തിരിക്ക കഷണങ്ങള്‍ വെള്ളത്തിലിട്ടു നന്നായി ഊട്ടി വെള്ളം കളഞ്ഞു കലക്കി വെച്ചിരിക്കുന്ന ബാറ്റരില്‍ നന്നായി യോജിപ്പിക്കണം...
മാവ് പൊതിഞ്ഞിരിക്കണം...നല്ല ചൂടായ എണ്ണയില്‍ മുക്കാല്‍ വേവില്‍ വറുത്തു കോരണം...
എല്ലാ കഷണഗലും വറുത്തു കോരിയതിനു ശേഷം ,വീണ്ടും ഒരിക്കല്‍ക്കൂടി എണ്ണയിലിട്ടു നന്നായി മൂപ്പിച്ചു കരുകരുപ്പായി വറുത്തു കോരുക..
ഇങ്ങനെ രണ്ടു പ്രാവശ്യം വറുക്കുന്നത് കരുകരുപ്പ് നിലനിര്‍ത്താനാണ്...
ഒരു പരന്ന സോസ് പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അറിഞ്ഞ വെളുത്തുള്ളി,ഇഞ്ചി ,പച്ചമുളക്,സെല്ലറി എന്നിവ വഴറ്റുക...
പാകത്തിന് മൂക്കുമ്പോള്‍,തീ നന്നായി കുറച്ചു ,സോയ സോസ് ,ടൊമാറ്റോ സോസ് പഞ്ചസാര,ഉപ്പ് എന്നിവ ചേര്‍ത്തു രണ്ടു മിനിറ്റ് വഴറ്റുക...
ഇതിലേക്ക് അര കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക...
ചാര് കുറുകി തുടങ്ങുമ്പോള്‍ ,വരുത്ത കത്തിരിക്ക ചേര്‍ത്തു,൫ മിനിറ്റ് വഴറ്റണം...കഷണങ്ങളില്‍ ചാര് പൊതിഞ്ഞിരിക്കണം...
ഇതിലേക്ക് നീളത്തില്‍ അറിഞ്ഞ സ്പ്രിംഗ് ഒണിയനും ചേര്‍ത്തു അടുപ്പില്‍ന്നു മാറ്റുക...
ചൂടോടു കൂടി തന്നെ കഴിക്കുക...അല്ലെങ്കില്‍ ക്രിസ്പ്നസ്സ് പോകും...