Saturday, September 22, 2012

ബ്രഡ് പക്കോട ...


1 . ബ്രഡ് ----5 സ്ലൈസ്
2 . കടലമാവ് ----3 വലിയ സ്പൂണ്‍
      മൈദ  ------1 വലിയ സ്പൂണ്‍
      പഞ്ചസാര ---2  വലിയ സ്പൂണ്‍
      എള്ള്  ---1  നുള്ള്
      മഞ്ഞള്‍പ്പൊടി ----1 നുള്ള്
      ഉപ്പ്  ----1  നുള്ള്
      മുട്ട ----1
3 . എണ്ണ ---- വറുക്കാന്‍ ആവശ്യത്തിനു ..
ഉണ്ടാക്കുന്ന വിധം :-
-------------------------------
ബ്രഡ് ഇഷ്ട്ടമുള്ള ആകൃതിയില്‍  മുറിച്ചു വക്കുക..
രണ്ടാമത്തെ ചേരുവകകള്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു മാവ് തയ്യാറാക്കുക..
എണ്ണ നന്നായി ചൂടാകുമ്പോള്‍ ഓരോ സ്ലൈസ്  ബ്രഡും മാവില്‍ മുക്കി ,നല്ല ഗോള്‍ഡണ്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക..
ചൂടോടെ കഴിക്കുക..

Courtesy : google 

Thursday, July 19, 2012

പ്രഷര്‍ കുക്കര്‍ പായസം ..





ബസ്മതി റൈസ്  --1/2  കപ്പ്‌
പഞ്ചസാര --1  കപ്പ്‌
കശുവണ്ടി നുറുക്കിയത് --1 /2  കപ്പ്‌
പാല്‍  ---4  കപ്പ്‌
ഏലക്ക --1
 
ഉണ്ടാക്കുന്ന വിധം
---------------------------
5  ലിട്ടെറിന്റെ കുക്കറില്‍ (അല്ലെങ്കില്‍  ഓവര്ഫ്ലോ ആകാന്‍ ചാന്‍സ് ഉണ്ട്) ഇവയെല്ലാം ചേര്‍ത്ത്
വളരെ ചെറിയ തീയ്യില്‍ 40  മിനിറ്റ് കുക്ക് ചെയ്യുക..
പായസം റെഡി .
കട്ടി കൂടിയാല്‍ കുറച്ചു പാല്‍ കൂടെ ചേര്‍ത്താല്‍ മതി..

Wednesday, July 11, 2012

കുള്‍ഫി ..



കണ്ടന്‍സ്ഡ് മില്‍ക്ക് --1  ടിന്‍
പാല് -----2 ടിന്‍
കശുവണ്ടി പൊടിച്ചത് --1 കപ്പ്‌
ഏലക്ക പൊടിച്ചത് ----1 നുള്ള്
ഉണ്ടാക്കുന്ന വിധം
==============
പാലും കണ്ടന്‍സ്ഡ് മില്‍ക്കും യോജിപ്പിച്ച് തിളപ്പിക്കുക...
നന്നായി ഇളക്കിക്കൊണ്ടിരിക്കണം ...
ഇതിലേക്ക് കശുവണ്ടി പൊടിച്ചതും ചേര്‍ക്കുക...
കട്ടി ആയി കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക...
ഏലക്ക പൊടി ചേര്‍ക്കുക...തണുക്കാന്‍ വെക്കുക..
തണുത്തതിനു ശേഷം കുള്‍ഫി മോള്‍ഡിലേക്ക് ഒഴിച്ച് സെറ്റ് ആവാന്‍ ഫ്രിഡ്ജില്‍  വെക്കുക...
കുള്‍ഫി റെഡി...

Courtesy : Google 

Sunday, June 24, 2012

ക്യാഷ്യു നട്ട് ബോള്‍സ് (അണ്ടിയുണ്ട)



















ക്യാഷ്യു  നട്ട് ബോള്‍സ് (അണ്ടിയുണ്ട)
------------------------------------------
കശുവണ്ടി ---1 കപ്പ്‌
അരി     ---1/2  കപ്പ്‌
തേങ്ങ ചുരണ്ടിയത് ---1  കപ്പ്‌
വെളുത്ത എള്ള് ---1  കപ്പ്‌
ശര്‍ക്കര ചുരണ്ടിയത്----1 /2  ---  3/4 കപ്പ്‌
ഏലക്ക പൊടിച്ചത് ---1 /2 ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
===============
അരി നല്ല ക്രിസ്പ് ആയി റോസ്റ്റ് ചെയ്യുക..
എള്ളും കശുവണ്ടിയും ലൈറ്റ് ബ്രൌണ്‍ നിറമാകും വരെ റോസ്റ്റ് ചെയ്യണം...
ഇവ മൂന്നും പൊടിക്കുക...
ഇതിലേക്ക് ചുരണ്ടിയ ശര്‍ക്കര,തേങ്ങ ,ഏലക്കപ്പൊടി ഇവ ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക...
ഇതില്ന്നു കുറേശെ എടുത്തു ഉരുട്ടി ഉണ്ടയാക്കുക...
അണ്ടിയുണ്ട റെഡി..

Sunday, May 06, 2012

പൈനാപ്പിള്‍ പച്ചടി..

















1 .പഴുത്ത പൈനാപ്പിള്‍ ചെറുതായി മുറിച്ചത് ---2  കപ്പ്‌
മഞ്ഞള്‍പ്പൊടി --1/2  ടീസ്പൂണ്‍
മുളകുപൊടി ---1/2  ടീസ്പൂണ്‍
 വെള്ളം --ആവശ്യത്തിനു
2  .തേങ്ങ ചുരണ്ടിയത്---1/2
ജീരകം --1  നുള്ള്
കടുക് --1/2 ടീസ്പൂണ്‍
പച്ചമുളക്--1 
3 .അധികം പുളിയില്ലാത്ത തൈര് --1 /4  കപ്പ്‌  
4 .എണ്ണ ---1  ടേബിള്‍ സ്പൂണ്‍
കടുക്---1/2  ടീസ്പൂണ്‍
കറിവേപ്പില---കുറച്ചു
ഉണക്ക മുളക് --2 ,3
ഉണ്ടാക്കുന്ന വിധം...
---------------------------
പൈനാപ്പിള്‍ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക...
ഇതിലേക്ക്  ,മുളക് പൊടിയും,മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക...
വെന്തതിനു ശേഷം 3/4  ഭാഗം നന്നായി ഉടക്കുക...
വെള്ളം നന്നായി വറ്റണം ..
രണ്ടാമത്തെ ലിസ്റ്റ്ലെ സാധനങ്ങള്‍  എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ല സ്മൂത്ത്‌ ആയി അരക്കുക...
ഇത് പൈനപ്പിളില്‍ ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക...
പിന്നീട് തൈര് ചേര്‍ത്ത് ചെറുതായി ചൂടാക്കുക... തിളപ്പിക്കരുത്...തീയ്  ഓഫ്‌ ചെയ്യുക..
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പിലയും ചുവന്ന മുളകും താളിച്ച്‌ കറിയില്‍ ഒഴിക്കുക...
പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍,പഞ്ചസ്സരയോ,ശര്‍ക്കരയോ ചേര്‍ക്കണം...
പൈനാപ്പിള്‍ പച്ചടി റെഡി ..

മുന്തിരി വൈന്‍ ...

  












മുന്തിരി വൈന്‍
--------------------
മുന്തിരി ---1  കിലോ
പഞ്ചസാര ---2  കിലോ
വെള്ളം തിളപ്പിച്ച്‌ ആറ്റിയത് --4 .5  ലിറ്റര്‍  
ഈസ്റ്റ് --2 ടീസ്പൂണ്‍
കറുവപ്പട്ട --1 ചെറിയ കഷ്ണം
ഗ്രാമ്പൂ --3
വെള്ളം --1 /2 കപ്പ്‌
ഉണ്ടാക്കുന്ന വിധം
-------------------------
മുന്തിരി നന്നായി കഴുകുക...1/2 കപ്പ്‌ ഇളം ചൂടുവെള്ളത്തില്‍ ഈസ്റ്റ് അലിയിക്കുക...
മുന്തിരി ഉടക്കണം ...ഇതിലേക്ക് പകുതി അളവ് പഞ്ചസ്സാര(2 കിലോ ) ചേര്‍ത്തു നന്നായി ഇളക്കുക..
ഇത് ,നന്നായി കഴുകി വെയിലത്ത്‌ വെച്ചുണക്കിയ ഒരു ഭരണിയിലേക്ക് മാറ്റുക.....
ഇതിലേക്ക് അലിയിപ്പിച്ച ഈസ്റ്റും,കരുവാപ്പട്ടയും,ഗ്രാമ്പൂവും ചേര്‍ക്കുക...
തിളപ്പിച്ചാറിയ  വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക...
വായു കടക്കാത്ത വിധം അടച്ചു മൂടി 21 ദിവസം വെക്കുക...
ഇത് പതഞ്ഞു പൊങ്ങി വായു കുമിളകള്‍ മുകളില്‍ കാണാന്‍ പറ്റും...
21 ദിവസത്തിനു  ശേഷം ,വീണ്ടും 21 ദിവസം  എന്നും  മരത്തിന്റെ സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കിക്കൊടുക്കണം...
അതിനു ശേഷം മസ്ലിന്‍ തുണി ഉപയോഗിച്ചു  വേറൊരു പാത്രത്തിലേക്ക് അരിക്കുക...
ഇതിലേക്ക് ബാക്കിയുള്ള 2 കിലോ പഞ്ചസാര കൂടി ചേര്‍ക്കണം...
പിന്നെ അനക്കാതെ വെക്കുക ഒരു 21 ദിവസം കൂടി..
 നല്ല കളര്‍ കിട്ടാന്‍ ഈ സമയം പഞ്ചസാര കരിച്ചൊഴിക്കുക..
അപ്പോഴേക്കും വൈന്‍ നല്ല ക്ലിയര്‍ ആയിട്ടുണ്ടാകും...
ഇത് കലക്കാതെ ഒരുമസ്ലിന്‍ തുണിയില്‍ അരിച്ചെടുക്കുക...
വൈന്‍ റെഡി...

Cortesy : Google 

Tuesday, April 10, 2012

ഈസി രസമലായ്



















ഈസി രസമലായ്
============
പാല് ---1  ലിറ്റര്‍
പഞ്ചസാര ---3 /4   കപ്പ്‌
മില്‍ക്ക് പൌഡര്‍ ----1  കപ്പ്‌
ബേകിംഗ്  പൌഡര്‍ --1  ടീസ്പൂണ്‍
മുട്ട വെള്ള ---1
ഏലക്കായ് ---1
റോസ് വാട്ടര്‍ --കുറച്ചു
ബദാം  --5

ഉണ്ടാക്കുന്ന വിധം
--------------------
മില്‍ക്ക് പൌഡര്‍ ,ബേകിംഗ് പൌഡര്‍ ,മുട്ട വെള്ള ഇവ ഒരുമിച്ചു കുഴച്ചു ചെറിയ ഉരുളകളാക്കുക...
പാല്‍  പഞ്ചസാരയും ഏലക്കയും  ചേര്‍ത്തു തിളപ്പിക്കുക ..
തിളച്ചു തുടങ്ങുമ്പോള്‍ ഈ ഉരുളകള്‍ അതിലേക്കു ഇടുക...
ഉരുളകള്‍  ഇരട്ടി വലുപ്പം ആകുമ്പോള്‍ തീയ് ഓഫ്‌ ചെയ്യുക...
രസമലായ്  റെഡി...
ഇതില്‍ റോസ് വാട്ടറും ചെറുതായി അരിഞ്ഞ ബദാമും  ചേര്‍ത്ത് സെര്‍വ് ചെയ്യാം...

courtesy : Google