ചിക്കൻ റൈസ്
----------------------
1.വെണ്ണ --പാകത്തിന്
2 .സവാള --2
സെലറി പൊടിയായി അരിഞ്ഞത് --1 കപ്പ്
കാപ്സിക്കം ചെറുതായി അരിഞ്ഞത് --1/ 4 കപ്പ്
ചിക്കൻ പൊടിയായി അരിഞ്ഞത് ---1 കപ്പ്
3.അരി വേവിച്ചത് --2 കപ്പ്
4. മുട്ട --1
ഉപ്പ് ---പാകത്തിന്
ഉണ്ടാക്കുന്ന വിധം
-------------------------
വെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റണം ..
ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്തു നന്നായി യോജിപ്പിക്കണം ..
മുട്ട അടിച്ചതും ഉപ്പും ചേർത്ത് ഇതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്തു
മുട്ട വെന്തു വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റുക ..
ചൂടോടെ കഴിക്കാം ...