Sunday, May 06, 2012

മുന്തിരി വൈന്‍ ...

  












മുന്തിരി വൈന്‍
--------------------
മുന്തിരി ---1  കിലോ
പഞ്ചസാര ---2  കിലോ
വെള്ളം തിളപ്പിച്ച്‌ ആറ്റിയത് --4 .5  ലിറ്റര്‍  
ഈസ്റ്റ് --2 ടീസ്പൂണ്‍
കറുവപ്പട്ട --1 ചെറിയ കഷ്ണം
ഗ്രാമ്പൂ --3
വെള്ളം --1 /2 കപ്പ്‌
ഉണ്ടാക്കുന്ന വിധം
-------------------------
മുന്തിരി നന്നായി കഴുകുക...1/2 കപ്പ്‌ ഇളം ചൂടുവെള്ളത്തില്‍ ഈസ്റ്റ് അലിയിക്കുക...
മുന്തിരി ഉടക്കണം ...ഇതിലേക്ക് പകുതി അളവ് പഞ്ചസ്സാര(2 കിലോ ) ചേര്‍ത്തു നന്നായി ഇളക്കുക..
ഇത് ,നന്നായി കഴുകി വെയിലത്ത്‌ വെച്ചുണക്കിയ ഒരു ഭരണിയിലേക്ക് മാറ്റുക.....
ഇതിലേക്ക് അലിയിപ്പിച്ച ഈസ്റ്റും,കരുവാപ്പട്ടയും,ഗ്രാമ്പൂവും ചേര്‍ക്കുക...
തിളപ്പിച്ചാറിയ  വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക...
വായു കടക്കാത്ത വിധം അടച്ചു മൂടി 21 ദിവസം വെക്കുക...
ഇത് പതഞ്ഞു പൊങ്ങി വായു കുമിളകള്‍ മുകളില്‍ കാണാന്‍ പറ്റും...
21 ദിവസത്തിനു  ശേഷം ,വീണ്ടും 21 ദിവസം  എന്നും  മരത്തിന്റെ സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കിക്കൊടുക്കണം...
അതിനു ശേഷം മസ്ലിന്‍ തുണി ഉപയോഗിച്ചു  വേറൊരു പാത്രത്തിലേക്ക് അരിക്കുക...
ഇതിലേക്ക് ബാക്കിയുള്ള 2 കിലോ പഞ്ചസാര കൂടി ചേര്‍ക്കണം...
പിന്നെ അനക്കാതെ വെക്കുക ഒരു 21 ദിവസം കൂടി..
 നല്ല കളര്‍ കിട്ടാന്‍ ഈ സമയം പഞ്ചസാര കരിച്ചൊഴിക്കുക..
അപ്പോഴേക്കും വൈന്‍ നല്ല ക്ലിയര്‍ ആയിട്ടുണ്ടാകും...
ഇത് കലക്കാതെ ഒരുമസ്ലിന്‍ തുണിയില്‍ അരിച്ചെടുക്കുക...
വൈന്‍ റെഡി...

Cortesy : Google 

3 comments:

  1. നല്ല കളര്‍ കിട്ടാന്‍ ഈ സമയം പഞ്ചസാര കരിച്ചൊഴിക്കുക..

    ഇതെങ്ങനെയാ ചെയ്യുന്നേ?

    ReplyDelete
  2. ഇത്രയെളുപ്പം വൈൻ ഉണ്ടാക്കാം എന്നരിയില്ലാരുന്നു ട്ടോ
    ഞാനും ഒന്ന് നോക്കട്ടെ. :)
    പക്ഷെ 21 ദിവസങ്ങള്.... ആണ് പ്രശ്നം.
    അത്രേം ക്ഷമയില്ലാ

    ReplyDelete
  3. 4 ചിരട്ട അടുപ്പത്തിട്ട് കത്തിക്കുക അതിന് ശേഷം ആ കനലിലേക്ക് 1/2kg പഞ്ചസാര ഇടുക പഞ്ചസാര കരിഞ്ഞില്ലെങ്കില്‍ തീയ് നല്ലവണ്ണം ഊതിക്കൊടുക്കുക

    ReplyDelete