Monday, May 27, 2013

ചില്ലി പനീർ ..






















1. പനീർ (ചതുര കഷ്ണങ്ങളാക്കിയത് ) ----200
2 .സവാള (ചതുരങ്ങളായി അറിഞ്ഞത് )---2 എണ്ണം
3. കാപ്സിക്കം (കുരുകളഞ്ഞ് ചെറിയ ചതുങ്ങളാക്കിയ് )--1 എണ്ണം
4. പച്ചമുളക് (ചെറുതായി അരിഞ്ഞത് )----3 എണ്ണം
5 . വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് )---5 വലിയ അല്ലി
6 . സോയാ സോസ്  --- 1 1/2  ടേബിൾസ്പൂണ്‍
7 . ചില്ലി സോസ്  --- 1 1/2 ടേബിൾസ്പൂണ്‍
8 . റ്റൊമറ്റൊ സോസ് --- 3 ടേബിൾസ്പൂണ്‍
9 . കുരുമുളക് പൊടി --1 ടീസ്പൂണ്‍
10 . കോണ്‍ഫ്ലവർ  ---- 1 ടീസ്പൂണ്‍
11 . വെള്ളം  --- 1 / 2 കപ്പ്‌
12 . ഉപ്പ്‌  -- പാകത്തിന്
13 . എണ്ണ --1 1 ടേബിൾസ്പൂണ്‍
14 . അജിനോ മോട്ടോ  --- 1 നുള്ള് (ആവശ്യമെങ്കിൽ )

ഉണ്ടാക്കുന്ന വിധം
==============
എണ്ണ ചൂടാക്കി പച്ചമുളക്,വെളുത്തുള്ളി എന്നിവ വഴറ്റുക .
ഇതിലേക്ക് സവാളയും ,കാപ്സിക്കവും ചേര്ത്തു വഴറ്റുക .
വാടിക്കഴിഞ്ഞാൽ,സോസുകളെല്ലാം ചേര്ക്കുക .
ഇതിലേക്ക് പനീറും ,കുരുമുളകുപൊടിയും ,പാകത്തിന് ഉപ്പും ചേര്ക്കുക.
കോണ്‍ഫ്ലവർ ഇതിലേക്ക് വിതറി ഇളക്കുക .
വെള്ളവും ചേർത്ത് ചെറിയ തീയിൽ  തിളപ്പിക്കുക .
ചാറ്  കുറുകി പനീറിൽ പൊതിഞ്ഞിരിക്കുമ്പോൾ
സെല്ലറി ,സ്പിംഗ് ഒണിയൻ അരിഞ്ഞത്  (ഉണ്ടെങ്കിൽ )ചേർത്ത്
തീയിൽന്നു  മാറ്റുക ..
ചില്ലി പനീർ  റെഡി .

courtesy :google

6 comments:

  1. ഇത് ചിക്കന്‍ വച്ചൊന്ന് പരീക്ഷിക്കാം ..
    ശബരിമല സീസണില്‍ പനീറിലും ..
    പക്ഷേ ഇപ്പൊളിത് കൊലപാതകമായി പൊയി ..
    വായീന്ന് പുറത്തേക്ക് വീഴാതെ പിറ്റിച്ച് നിര്‍ത്തിയേക്കുവാ ഞാന്‍ ..
    പണ്ടാരം ചിത്രം തന്നെയിത് :)

    ReplyDelete
    Replies
    1. ഇനി സ്വീറ്റ്സ് തൽക്കാലം കൊതിപ്പിക്കാൻ ആയി ഇടുന്നില്ലെന്നു വെച്ചിട്ടാ .
      ഉണ്ടാക്കി നോക്കിക്കോ ...ഞാൻ പരീക്ഷിച്ചു വിജയിച്ചതാ !!
      ശരിയാ ശബരിമല സീസണ്‍ ആകുമ്പോ ഇവിടെ വന്നു നോക്കിയാൽ മതിയട്ടോ !
      ഈസിയല്ലേ !!

      Delete
  2. ഈ പടങ്ങളൊക്കെ ഇട്ട് ചുമ്മാ കൊതിപ്പിക്കുക മാത്രം പോര..നിങ്ങളുടെ ഫോളോവേർസിനു ഇതൊക്കെ ഉണ്ടാക്കി അയച്ചു കൊടുത്തൂടെ? കൊറിയറൊ, സ്പീഡ് പോസ്റ്റോ..രണ്ടു ദിവസം കഴിഞ്ഞിട്ട് കിട്ടിയാലും കുഴപ്പമില്ല...ഞങ്ങ സഹിക്കും

    ReplyDelete
  3. ഇത് ഞാനും ഉണ്ടാക്കിയിട്ടുണ്ട്...പക്ഷേ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഫോട്ടോയില്‍ കാണുന്ന അത്രേം ഭംഗി ഇല്ലായിരുന്നു... :( പാചകം എനിക്കും ഒരു വീക്ക്നസ് ആണ്..മലയാളത്തില്‍ പാചകം സംബന്ധിച്ച ബ്ലോഗുകള്‍ അധികം കണ്ടിട്ടില്ല... കുറച്ച്‌ നോണ്‍ വിജിറ്റേറിയന്‍ കൂടി ഉള്‍പ്പെടുത്തൂ... ആശംസകള്‍.....

    ReplyDelete