Sunday, February 19, 2012

കാരമല്‍ കസ്റ്റാര്‍ട്‌ ...

പാല്‍ ----200  ഗ്രാം  
മുട്ട ---2
പഞ്ചസാര ---2 ടേബിള്‍ സ്പൂണ്‍  + 2 ടേബിള്‍ സ്പൂണ്‍ 
വെള്ളം --- 1/4 കപ്പ്‌
വനില്ല എസ്സെന്‍സ്‌ ---2 ,3 തുള്ളി
ഉണ്ടാക്കുന്ന വിധം...
================
പാന്‍ നന്നായി  ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍  പഞ്ചസാരയും വെള്ളവും ചേര്‍ത്തു  ബ്രൌണ്‍ നിറമാകുന്നതു വരെ ഇളക്കുക...
ഒരു വിധം കുറുകുമ്പോള്‍ നെയ്മയം പുരട്ടിയ പത്രത്തിലേക്ക് ഒഴിച്ച് മാറ്റി വെക്കുക ...
വേറൊരു പാത്രത്തില്‍ മുട്ട പതപ്പിച്ചു അതിലേക്കു പാലും പഞ്ചസാരയും   ചേര്‍ത്ത് ,പഞ്ചസാര അലിയുന്ന വരെ ഇളക്കുക...
എസ്സെന്സും ചേര്‍ക്കണം....
ഈ മിശ്രിതം പഞ്ചസാര കരിച്ചതിന്റെ മുകളിലേക്ക് സമാധാനം ഒഴിച്ച്,പാത്രം മൂടി ആവിയില്‍ 40 മിനിറ്റ് വേവിക്കുക...
 പുഡിംഗ്   റെഡി....
(സമയം കൂടിപ്പോയാല്‍ പിരിയാന്‍ സാധ്യതയുണ്ട്)

Courtesy : Google

Monday, February 06, 2012

വട്ടേപ്പം (വട്ടയപ്പം)....




















വട്ടേപ്പം (വട്ടയപ്പം)
==============
പച്ചരി ---  1 കപ്പ്‌
മൂക്കാത്ത തേങ്ങ ---1  1/2 കപ്പ്‌
ചോറ് ---2 ടേബിള്‍ സ്പൂണ്‍
യീസ്റ്റ് ----1/2 ടീ സ്പൂണ്‍
പഞ്ചസ്സാര ---3/4 കപ്പ്‌
ഉപ്പ് ---ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
=============
അരി 4 മണിക്കൂര്‍ കുതിര്‍ക്കണം...
1/4 കപ്പ്‌ ചെറു ചൂട് വെള്ളത്തില്‍ 1 ടീസ്പൂണ്‍ പഞ്ചസാര  അലിയിച്ചു  അതിലേക്കു യീസ്റ്റ് ചേര്‍ക്കുക...
കുതിര്‍ത്ത അരിയും ,തേങ്ങയും, ആവശ്യത്തിനു തേങ്ങ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അരക്കുക ... 
ഇതിലേക്ക് ചോറും കൂടെ ചേര്‍ത്ത് ഒന്നുടെ അരച്ച് ,കലക്കി വെച്ചിരിക്കുന്ന ഈസ്റ്റും ചേര്‍ത്ത് 6 മണിക്കൂര്‍ വെക്കുക...
6 മണിക്കൂറിനു  ശേഷം നന്നായി ഇളക്കുക...
പൊങ്ങി വന്ന മാവിന്‍റെ  മുകളില്‍ നിന്നും കുറേശെ കോരി ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക...