Thursday, April 11, 2013

രസഗുള
















രസഗുള
-----------
പാല്  -- അര ലിറ്റർ
നാരങ്ങ നീര് --ഒന്നര ടേബിൾ സ്പൂണ്‍
വെള്ളം ----ഒന്നേകാൽ കപ്പ്‌
ഏലക്കാപ്പൊടി --- ഒരു നുള്ള്
പഞ്ചസാര -- മുക്കാൽ കപ്പ്‌
പിസ്ത ---3 ,4

ഉണ്ടാക്കുന്ന വിധം
--------------------
പാല് തിളച്ചു വരുമ്പോൾ നാരങ്ങാ നീര് ചേര്ത്തു നന്നായി ഇളക്കുക .
പിരിയുന്നത് വരെ ഇളക്കണം .
ഇത് തുണിയിൽ അരിച്ചെടുക്കണം .
തണുത്ത വെള്ളത്തിൽ നാരങ്ങയുടെ മണം മാറുന്നത് വരെ കഴുകിയെടുക്കുക .
വെള്ളം പോകാനായി അര മണിക്കൂർ വെക്കുക .
പിന്നീട് ഇത് നന്നായി കുഴച്ചെടുക്കുക .മയമുള്ള ചെറിയ ഉരുളകളാക്കുക .

കുഴിയാൻ പാത്രത്തിൽ വെള്ളം ചൂടാക്കി പഞ്ചസാരയും എലക്കപ്പോടിയും ചേര്ത്തു
പഞ്ചസാര അലിയുന്നതു വരെ ഇളക്കുക ..
തിളച്ചു തുടങ്ങുമ്പോൾ ഉരുളകൾ ഇതിലേക്ക് ഇടുക ..
അടച്ചു വച്ച് ചെറുതീയിൽ തിളപ്പിക്കുക .
ഇടയ്ക്കു ഒന്ന് ഇളക്കി കൊടുക്കുക .
പത്തു മിനിറ്റ് നേരം വേവിക്കുക .

പഞ്ചസാരപ്പാനി കട്ടിയാകാതെ നോക്കണം .
പത്തു മിനിറ്റ് കഴിയുമ്പോൾ ഉരുളകല്ക്ക് ഇരട്ടി വലുപ്പം ആയിട്ടുണ്ടാകും .
ഇത് തണുപ്പിച്ചു പിസ്ത പൊടിച്ചത് വിതറി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കാം .
രസഗുള റെഡി .

Courtesy : Google 

6 comments:

  1. ഡയബറ്റിക് വരാന്‍ വേറെങ്ങും പൊകണ്ട ..
    നിനക്കെതിരേ ഞാന്‍ കേസ് കൊടുക്കും നോക്കിക്കൊ ...
    മനുഷ്യനെ ഇങ്ങനെ ഭ്രാന്താക്കുന്നതിന്

    ReplyDelete
    Replies
    1. അച്ചോടാ ഏട്ടാ , ഇനി മധുരങ്ങൾ അടുത്തെങ്ങും പോസ്ടുന്നില്ലാ ട്ടോ !
      ഡയറ്റ് കാർക്കൂടി പറ്റുന്നതെ ഇടുന്നുള്ളൂ !
      ഇത്തവണത്തേക്കൂടി ക്ഷമി !

      Delete
  2. :) ഉണ്ടാക്കി നോക്കീട്ടു പറയാം ട്ടോ

    ReplyDelete
    Replies
    1. അങ്ങനാവട്ടെ അവന്തിക ! പറയാൻ മറക്കരുത് ട്ടോ !

      Delete
  3. wowwwwwwwwwww .............. thx dear ..

    ReplyDelete
  4. എന്‍റെ Favorite ആണിത്; എന്തായാലും പരീക്ഷിക്കുന്നുണ്ട്.
    ഈ സംരഭം കാണാന്‍ ഇത്തിരി വൈകി. സംശയങ്ങള്‍ക്ക് ഇനി ഇവടെ വരാല്ലോ !!!

    ReplyDelete